2008ൽ ആരംഭം കുറിച്ച നോവോജൂറിസ് ലീഗൽ (NovoJuris Legal) എന്ന ലീഗൽ-ടെക് കമ്പനിയുടെ ഫൗണ്ടർ ആണ് ഷർദ ബാലാജി. യൂണികോണുകൾ അടക്കം ആയിരകണക്കിന് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാൻ നോവോജൂറിസിന് സാധിച്ചിട്ടുണ്ട്. തുടങ്ങി കുറച്ച് പതിറ്റാണ്ടുകൾ കൊണ്ട് തന്നെ രാജ്യത്തെ പ്രമുഖ ലോ ഫേമായി നോവോജൂറിസിനെ മാറ്റിയത് ഷർദയുടെ ദീർഘവീക്ഷണവും പരിശ്രമങ്ങളുമാണ്.

നിയമം, സാങ്കേതിക വിദ്യ, നിക്ഷേപം, വളരുന്ന ബിസിനസ്… ഈയൊരു സങ്കലനം എന്നും ഇഷ്ടപ്പെടുന്ന ആളാണ് ഷർദ. നോവോജൂറിസിന്റെ പവർട്രെയിൻ എന്നതിലുപരി നിരവധി മേഖലകളിലും ഷർദയുടെ പേര് ചേർത്തുവെക്കപ്പെടുന്നു.
ഏയ്ഞ്ചൽ ഇൻവെസ്റ്റർ, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിലെ നിയന്ത്രിത പങ്കാളി, വെഞ്ചർ സ്റ്റുഡിയോ പാർട്ണർ, വിവിധ കമ്പനികളുടെ ബോർഡ് മെമ്പർ, ടെക് കമ്പനികളുടെ അഡ്വൈസർ, TIE സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പ് ഫോർ വുമൺ എൻട്രപ്രണർ ചെയർപേഴ്സൺ എന്നിങ്ങനെ വിവിധ മേഖലകളിൽ ഊർജസ്വലതയോടെ പ്രവർത്തിക്കുകയാണ് ഷർദ.
ഐപിഒ, വിദേശ ഇടപാടുകൾ, ലയനം, ഏറ്റെടുക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ ശ്രദ്ധയുടെ അറിവും അനുഭവസമ്പത്തും നിരവധി കമ്പനികൾക്കാണ് മുതൽക്കൂട്ടായത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version