യാത്രക്കാർക്ക് വേഗതയേറിയതും കാര്യക്ഷമവുമായ യാത്രാ ഓപ്‌ഷൻ വാഗ്ദാനം ചെയ്തുകൊണ്ട് ചൊവ്വാഴ്ച ആരംഭിച്ച ഡെറാഡൂണിനെയും ലഖ്‌നൗവിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്  ഈ മേഖലയിലെ റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

ഡെറാഡൂൺ-ലക്‌നൗ വന്ദേ ഭാരത് എക്‌സ്‌പ്രസ് മാർച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
മറ്റു ട്രെയിനുകൾ  രണ്ട് നഗരങ്ങൾക്കിടയിൽ  കുറഞ്ഞത്  പന്ത്രണ്ട് മണിക്കൂർ യാത്രാ ദൈർഘ്യമെടുക്കുമ്പോൾ തിങ്കൾ ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്ന ഈ അത്യാധുനിക ട്രെയിൻ യാത്രാ സമയം വെറും എട്ട് മണിക്കൂറും ഇരുപത് മിനിറ്റും ആയി കുറയ്ക്കുന്നു,  
ഹരിദ്വാർ, മൊറാദാബാദ്, ബറേലി, ഷാജഹാൻപൂർ, അലംനഗർ എന്നീ അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് ഇതിനു സ്റ്റോപ്പുകൾ ഉള്ളത്.  

ട്രെയിൻ ലഖ്‌നൗവിൽ നിന്ന് രാവിലെ 5:15ന് പുറപ്പെടും, ഉച്ചയ്ക്ക് 1:35 ന് ഡെറാഡൂണിൽ എത്തിച്ചേരും. മടക്കയാത്ര ഡെറാഡൂണിൽ നിന്ന് ഉച്ചയ്ക്ക് 2:25 ന് ആരംഭിക്കുന്നു, രാത്രി 10:40ന് ലഖ്‌നൗവിൽ എത്തിച്ചേരുന്നു.
 
ഡെറാഡൂണിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ചെയർകാർ സീറ്റിൻ്റെ നിരക്ക് 1,480 രൂപയാണ്, ഇതിൽ 323 രൂപ കാറ്ററിംഗ് ചാർജും ഉൾപ്പെടുന്നു.
കൂടുതൽ ആഡംബര യാത്ര തിരഞ്ഞെടുക്കുന്നവർക്ക്, കാറ്ററിംഗ് സേവനങ്ങൾക്കുള്ള 384 രൂപ ഉൾപ്പെടെ 2,715 രൂപയാണ് എക്സിക്യൂട്ടീവ് ക്ലാസ് നിരക്ക്.
 
ഡെറാഡൂണിൽ നിന്ന് ഹരിദ്വാറിലേക്ക്: ചെയർകാർ നിരക്ക് കാറ്ററിംഗ് ഉൾപ്പെടെ 540 രൂപയും എക്സിക്യൂട്ടീവ് ക്ലാസ് നിരക്ക് 955 രൂപയുമാണ്.

താരതമ്യേന ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ ഈ ബദൽ സംവിധാനം വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ നിരക്ക് സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ നടത്തുന്ന സൂപ്പർ ഡീലക്‌സ് വോൾവോ ബസുകളേക്കാൾ കുറവാണ്.

   ജനങ്ങൾക്ക് ആധുനികവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗ്ഗം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതിയുടെ തെളിവാണ്

Newly launched Vande Bharat Express connecting Dehradun and Lucknow, offering faster and more efficient rail connectivity in the region.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version