ഒടുവിൽ ബംഗളൂരു ജല വകുപ്പ് കണ്ണ് തുറന്നു. ഇനിയും മടിപിടിച്ചിരുന്നാൽ ഐടി കമ്പനികൾ കെട്ടും കെട്ടി മറ്റിടം തേടി പോകുമെന്നവർക്ക് മനസ്സിലായി. അതോടെ  ജലക്ഷാമം കാരണം വലയുന്ന ബംഗളൂരുവിൽ ഐടി കമ്പനികൾക്ക് മതിയായ ജലവിതരണം ഉറപ്പാക്കി  ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (BWSSB) നഗരത്തിലെ ജലക്ഷാമം രൂക്ഷമായതോടെ കേരളമടക്കം അയൽ സംസ്ഥാനങ്ങളിൽ വന്നു പ്രവർത്തിക്കാൻ ഐടി കമ്പനികളെ ക്ഷണിച്ചിരുന്നു. ഇതോടെയാണ് കുടിവെള്ള ക്ഷാമത്തിന്റെ പേരിൽ ഐ ടി കമ്പനികൾ ബംഗളുരു ഉപേക്ഷിക്കാതിരിക്കാൻ അടിയന്തിരമായി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് അധികൃതർ നടപടിയെടുത്തത്.

ജലക്ഷാമം  ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാൽ വർക്ക് ഫ്രം ഹോം ഓപ്ഷൻ നൽകണമെന്ന് ബെംഗളൂരു ഐടി കമ്പനികളോട് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ  വർദ്ധിച്ചുവരികയാണ്. അതിനിടയിലാണ് കേരള സർക്കാർ ബംഗളുരുവിലെ ഐ ടി കമ്പനികളെ കേരളത്തിൽ വന്നു പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചത്.  ഈ ആശങ്കകൾ പരിഹരിക്കുന്നതിനും സാഹചര്യം ലഘൂകരിക്കാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി BWSSB ചെയർമാൻ വി. രാം പ്രസാത് മനോഹർ അടുത്തിടെ ഐടി കമ്പനികളുമായി  വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

കാവേരി അഞ്ചാം ഘട്ട പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിദിനം 775 ദശലക്ഷം ലിറ്റർ  അധിക ജലവിതരണത്തിന് ലഭിക്കുമെന്നും, ഇതോടെ ബംഗളുരു നഗരത്തിലെ ജലലഭ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് BWSSB അധികൃതർ പറയുന്നു.

  ജലത്തിൻ്റെ വിവേകപൂർണ്ണമായ ഉപയോഗം, ശുദ്ധീകരിച്ച ജലത്തിൻ്റെ പുനരുപയോഗം, മഴവെള്ള സംരക്ഷണം, റീചാർജ് എന്നിവ ഉൾപ്പെടെയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കണമെന്നു  BWSSB അധികൃതർ കമ്പനികളോട് അഭ്യർത്ഥിച്ചു.  

Bengaluru Water Supply and Sewerage Board (BWSSB) is addressing the water shortage crisis by ensuring adequate water supply to IT companies and implementing water conservation measures.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version