ഹോണ്ടയുടെ  H'ness ലെഗസി എഡിഷന് എന്താ കൊമ്പുണ്ടോ?

ഹോണ്ട  H’ness CB350, CB350RS എന്നിവയുടെ പ്രത്യേക പതിപ്പുകൾ പതിയെ മാർക്കറ്റ് ശ്രദ്ധ നേടുന്നുണ്ടോ? ഹോണ്ട പുറത്തിറക്കിയ ലെഗസി എഡിഷൻ, ന്യൂ ഹ്യൂ എഡിഷൻ പതിപ്പുകൾ ഒന്നിനൊന്നു മെച്ചമാണെന്നാണ് പൊതുഅഭിപ്രായം.  ലെഗസി എഡിഷൻ്റെ വില 2.16 ലക്ഷം രൂപയും, പുതിയ ഹ്യൂ എഡിഷൻ്റെ വില 2.19 ലക്ഷം രൂപയുമാണ്. അതുകൊണ്ടാണ് ജോസഫ് എന്ന ചിത്രത്തിലെ പാടവരമ്പത്തിലൂടെ പണ്ട് ഓലക്കുടയുമെടുത്ത്… എന്ന ഗാനത്തിലൂടെ പ്രസിദ്ധനായ പിന്നണി ഗായകൻ ബെനഡിഗ്റ്റ് ഷൈൻ ഹോണ്ട ഹൈനസിന്റെ ആരാധകനായത്.

സേഫ്റ്റി ഫീച്ചേഴ്സ് കൊണ്ടും ഡിസൈൻ അഴക് കൊണ്ടുമാണ് ഹൈനെസ് തെരഞ്ഞെടുത്തത്. ലോംഗ് ഡ്രൈവ് കംഫർട്ടബിളാണ്. എല്ലാത്തിനുമുപരി കുഞ്ഞായിരുന്ന കാലം മുതൽ കേൾക്കുന്ന പേരല്ലേ ഹോണ്ട. അതിനോട് ഒരു അട്രാക്ഷൻ! – ബെനഡിക്റ്റ് ഷൈൻ പറയുന്നു.

ലെഗസി എഡിഷനിൽ  ടാങ്ക് ഗ്രാഫിക്സും ലെഗസി എഡിഷൻ ബാഡ്ജിംഗും ഉൾക്കൊള്ളുന്ന ഒരു പുതിയ പേൾ സൈറൻ ബ്ലൂ പെയിൻ്റ് സ്കീമാണ് ആകർഷകം. CB350RS  ഹ്യൂ എഡിഷനാകട്ടെ സ്പോർട്സ് റെഡ്, അത്ലറ്റിക് ബ്ലൂ എന്നിങ്ങനെ  രണ്ട് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് വിപണിയിലെത്തിയത്.  

രണ്ട് മോട്ടോർസൈക്കിളുകളിലെയും എഞ്ചിനും ഡ്രൈവ് ട്രെയിനും ഒന്നുതന്നെ. H’ness CB350 പോലെ തന്നെ, 21bhp-നും 30Nm-നും അടുത്ത് ഉത്പാദിപ്പിക്കുന്ന 348cc, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് പുതിയ CB350-നും കരുത്തേകുന്നത്. രണ്ടു പതിപ്പിലുമുള്ളത്   അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ഇതിനുള്ളത്.

H’ness CB350, CB350RS എന്നിവയുടെ പ്രത്യേക പതിപ്പുകളിൽ ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം (HSVCS) സജ്ജീകരിച്ചിരിക്കുന്ന ഒരു നൂതന ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ അവതരിപ്പിക്കുന്നു. രണ്ട് മോഡലുകളിലും അസിസ്റ്റ് സ്ലിപ്പർ ക്ലച്ചും ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോളും (HSTC) സജ്ജീകരിച്ചിട്ടുണ്ടെന്ന് ഷൈൻ പറയുന്നു.  അലോയ് വീലുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പാർട്ട്-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓൾ-എൽഇഡി ലൈറ്റിംഗ്,  റൈഡ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്ന സ്റ്റാൻഡേർഡ് ടോപ്പ് വേരിയൻ്റുകൾക്ക് സമാനമാണ്  രണ്ടു പ്രത്യേക പതിപ്പുകളും. ഹോണ്ടയുടെ 350 സിസി ശ്രേണിയിലുള്ള എല്ലാ മോഡലുകളും ഡബിൾ ക്രാഡിൽ ഫ്രെയിം ആണ് ഉപയോഗിക്കുന്നത്.  

The market attention garnered by the special editions of Honda H’ness CB350 and CB350RS, including the Legacy Edition and New Hue Edition. Discover the features, pricing, and why playback singer Benedict Shine became a fan of these iconic motorcycles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version