തിരുവനന്തപുരം മെട്രോ പദ്ധതിക്ക് ജീവൻ നൽകിക്കൊണ്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) പരിഷ്കരിച്ച സമഗ്ര മൊബിലിറ്റി പ്ലാൻ (CMP) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് പഴയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

Thiruvananthapuram Metro revised CMP plan

കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം മെട്രോ റെയിൽ സംവിധാനത്തിന് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കുന്നതിനാണ് പ്ലാനിൽ പ്രധാന മാറ്റങ്ങൾ വരുത്തിയത്. ഇതിനായി തിരുവനന്തപുരം നഗരത്തോടൊപ്പം സമീപത്തെ പഞ്ചായത്തുകളും സബർബൻ കോറിഡോറുകളും ഉൾപ്പെടുത്തി ‘അർബൻ അഗ്ലോമറേഷൻ’ മാതൃകയിലുള്ള പുതിയ ജനസംഖ്യാ പ്രൊജക്ഷൻ തയ്യാറാക്കിയാണ് പദ്ധതി പരിഷ്കരിച്ചിരിക്കുന്നത്.

പ്രാദേശിക അംഗീകാരം ലഭിച്ചാലുടൻ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ (MoHUA) അനുമതിക്കും ഫണ്ടിംഗിനുമായി ഈ രേഖ കൈമാറും. വർഷങ്ങളായി വൈകിവന്ന പദ്ധതിയിൽ എലവേറ്റഡ്, ലൈറ്റ്-റയിൽ കോറിഡോറുകൾ സംയോജിപ്പിച്ചുകൊണ്ടുള്ള രൂപരേഖയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന ട്രാൻസിറ്റ് ഹബ്ബുകൾ, സർക്കാർ ഓഫീസുകൾ, ടെക്നോപാർക്ക് തുടങ്ങിയ പ്രധാന വ്യവസായ കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്ന തരത്തിലാണ് പുതിയ മെട്രോ പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്.

KMRL submits the revised Comprehensive Mobility Plan for Thiruvananthapuram Metro using an Urban Agglomeration model to meet central government population norms

Share.
Leave A Reply

Exit mobile version