മിക്കവാറും എല്ലാ പ്രധാന ജലസംഭരണികളും വറ്റിവരണ്ട അവസ്ഥയിലായതോടെ തെലങ്കാന കടുത്ത വരൾച്ചയിലേക്കു നീങ്ങുന്നു. സംസ്ഥാനം രൂക്ഷമായ ജലക്ഷാമത്തിലേക്ക് നീങ്ങിയതോടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കുടിവെള്ളത്തിനും പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങി. കൂടുതൽ ജലം ആവശ്യമുള്ള നെല്ല്, ചോളം കൃഷികളെയും ജലക്ഷാമം ബാധിച്ചു തുടങ്ങി.
വടക്കുകിഴക്കൻ മൺസൂൺ സീസണിൽസാധാരണയിൽ താഴെ ലഭിച്ചമഴയാണ് വരൾച്ചയ്ക്ക് കാരണം. കൃഷ്ണ തടത്തിലെ ജുരാല, ശ്രീശൈലം, നാഗാർജുനസാഗർ, ശ്രീരാംസാഗർ, ശ്രീപാദസാഗർ, നിസാംസാഗർ, മിഡ്-മനയർ, ലോവർ മനയർ, കടം എന്നീ എല്ലാ പ്രധാന ജലസംഭരണികളിലെയും ജലനിരപ്പ് അടിത്തട്ടിലേക്ക് എത്തിയിരിക്കുന്നു.
നാഗാർജുനസാഗറിലെ ജലലഭ്യത ഇപ്പോൾ 137.76 ആയിരം ദശലക്ഷം ക്യുബിക് അടി (ടിഎംസി) മാത്രമാണ് . ശ്രീശൈലത്തിൽ ആകെ 215.8 ടിഎംസി ശേഷിയുള്ളിടത്ത് 34.65 ടിഎംസി മാത്രമാണ് ജലലഭ്യത. ഗോദാവരി തടത്തിലെ ശ്രീപാദ സാഗർ യെല്ലംപള്ളി പദ്ധതിയിൽ ആകെ 20.175 ടിഎംസി ശേഷിയുള്ളപ്പോൾ 8.15 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോൾ ലഭ്യം.
മാർച്ച് 27 ലെ കണക്കനുസരിച്ച് എല്ലാ പ്രധാന റിസർവോയറുകളിലെയും ക്യുമുലേറ്റീവ് സ്റ്റോറേജ് 287.06 ടിഎംസി ആണ്, കഴിഞ്ഞ വർഷം ഇതേ ദിവസം 432.13 ടിഎംസി ആയിരുന്നു .
ഗോദാവരി നദിയിൽ കാളേശ്വരം പദ്ധതിയുടെ ഭാഗമായി നിർമിച്ച മെഡിഗഡ്ഡ ബാരേജിൻ്റെ സാരമായ കേടുപാടുകളും അണ്ണാറം, സണ്ടില്ല ബാരേജുകളിലെ എൻജിനീയറിങ് പാളിച്ചകളും കാരണം ഈ ബാരേജുകളിൽ വെള്ളം സംഭരിക്കാനായിട്ടില്ല.
വരൾച്ചയെ തുടർന്ന് ഭൂഗർഭ ജലസേചനത്തെ ആശ്രയിക്കാൻ കർഷകർ നിർബന്ധിതരായതോടെ അത് ഭൂഗർഭജലനിരപ്പും കുറയുന്നതിന് കാരണമായി. കൃഷി വകുപ്പിൻ്റെ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ ശരാശരി ഭൂഗർഭജലം 2023 ഫെബ്രുവരിയിലെ 7.34 അടിയിൽ നിന്ന് 2024 ഫെബ്രുവരിയിൽ 8.70 അടിയായി കുറഞ്ഞു.
ജലസംഭരണികളിലെ മോശം ജലനിരപ്പും മഴയുടെ അഭാവവും തെലങ്കാനയിലുടനീളം രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അവിഭക്ത അദിലാബാദ്, കരിംനഗർ, നിസാമാബാദ് തുടങ്ങിയ വടക്കൻ തെലങ്കാന ജില്ലകളിൽ, മിഷൻ ഭഗീരഥ വഴി മതിയായ ജലവിതരണം സാധ്യമാകാത്തതിനാൽ അവിടെയും രൂക്ഷമായ കുടിവെള്ള ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Telangana, India, is grappling with a dire water crisis as almost all major reservoirs approach depletion, threatening both agricultural irrigation and drinking water supplies across the state. Reports from the state agriculture department indicate that the ongoing Rabi season is particularly affected by the acute water shortage, exacerbated by below-normal rainfall during the northeast monsoon season.