10 മിനിറ്റിൽ FASTAG, സ്വിഗ്ഗിയുടെ ഉറപ്പ്

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) “ഒരു വാഹനം, ഒരു ഫാസ്‌ടാഗ് ” നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇനി FASTag വിതരണവും അതി വേഗതയിലാകുന്നു.  IndusInd ബാങ്ക് ഫാസ്‌ടാഗ്  10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കാൻ Swiggy Instamart കാർ ആപ്പായ പാർക്ക്+ന് ഒപ്പം കൈകോർത്തു .

ഈ സംരംഭം ടോൾ ബൂത്തുകളിലെ   തടസ്സമില്ലാത്ത പേയ്‌മെൻ്റും കാര്യക്ഷമമായ ടോൾ പിരിവ് സംവിധാനവും ഉറപ്പാക്കുന്നു.  ഫാസ്ടാഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് എൻഎച്ച്എഐ കർശനമായ നിയമങ്ങൾ നടപ്പാക്കുന്ന നിർണായക സമയത്താണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്- പാർക്ക്+ പങ്കാളിത്തം.

29 നഗരങ്ങളിലുടനീളമുള്ള Swiggy ഇൻസ്റ്റാമാർട്ടിൽ IndusInd ബാങ്ക് ഫാസ്‌റ്റാഗ് ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഇപ്പോൾ പാർക്ക്+ കാർ സേവന ആപ്പിലൂടെ   IndusInd ബാങ്ക് ഫാസ്‌റ്റാഗ് അവരുടെ വീട്ടുവാതിൽക്കൽ സ്വിഗ്ഗി  ഡെലിവറി ആയി നേടാം.

മുൻകാലങ്ങളിൽ, കാർ ഉടമകൾക്ക് പലപ്പോഴും ഫാസ്‌റ്റാഗ് നേടിയെടുക്കുന്നതിനായി  ബാങ്ക് പോർട്ടലുകൾ വഴിയോ ടോൾ ബൂത്തുകളിലെ ഏജൻസികൾ വഴിയോ ആണ് അപേക്ഷിച്ചിരുന്നത്. കാർഡ് ഡെലിവറിക്കും ആക്ടിവേഷനുമായി 7 ദിവസം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇതെല്ലാം 10 മിനുട്ടിനുളളിൽ സ്വിഗി വഴി എന്നതാണ് ഉറപ്പ്,

“ഒരു വാഹനം, ഒരു ഫാസ്ടാഗ്” നിയമം ഇപ്പോൾ പ്രാബല്യത്തിൽ വന്നതോടെ  കാർ ഉടമകൾ തങ്ങളുടെ  ഓരോ വാഹനത്തിനും ഒരു പ്രത്യേക ഫാസ്ടാഗ് ഉണ്ടെന്ന് ഉറപ്പാക്കണം.

ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ടോൾ പ്ലാസകളിൽ തടസ്സമില്ലാത്ത വാഹന നീക്കം സാധ്യമാകുന്നതിനുമാണ് ഫാസ്ടാഗ് സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം  എട്ട് കോടിയിലധികം ഉപയോക്താക്കളുമുള്ള ഫാസ്ടാഗ് ഇതിനകം തന്നെ രാജ്യത്തെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്.

വളരെ വേഗത്തിൽ ഫാസ്ടാഗ് സേവനം നൽകാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പാർക്ക്+ സ്ഥാപകനും സിഇഒയുമായ അമിത് ലഖോട്ടിയ പറഞ്ഞു.

“Swiggy Instamart-ൽ ഇപ്പോൾ ലഭ്യമായ ഫാസ്‌ടാഗ്  ഉപയോക്താക്കൾക്ക്  എപ്പോൾ വേണമെങ്കിലും എവിടെ നിന്നും വാങ്ങാം, ഡെലിവറി കാത്തിരിപ്പ് സമയം ദിവസങ്ങളിൽ നിന്നും 10 മിനിറ്റിൽ താഴെ വരെ കുറച്ചു എന്നതാണ് പ്രത്യേകതയെന്ന് Swiggy Instamart തലവൻ ഫാണി കിഷൻ ചൂണ്ടിക്കാട്ടി.

Swiggy Instamart has partnered with Park+ to offer doorstep delivery of IndusInd Bank FASTags in under 10 minutes, marking a significant milestone in convenience for customers and promoting the adoption of FASTags for seamless digital payments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version