നാല് വർഷം മുമ്പ്   മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന ട്രെയിൻ നിരക്കിലെ ഇളവുകൾ പിൻവലിച്ചതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ നേടിയത്  5,800 കോടി രൂപ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകൾ പുറത്തു വന്നത്.

കോവിഡ് -19 കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 2020 മാർച്ച് 20 ന് റെയിൽവേ മന്ത്രാലയം മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്ത ട്രെയിൻ നിരക്കുകളിലെ ഇളവുകൾ പിൻവലിച്ചു.

അതിനുമുമ്പ് ട്രെയിൻ നിരക്കിൽ മുതിർന്ന പൗരന്മാരായ സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡറുകൾക്കും  40 ശതമാനവും ഇളവ് നൽകിയിരുന്നു.

ഇത് പിൻവലിച്ചതിന് ശേഷം, മുതിർന്ന പൗരന്മാർ ട്രെയിൻ യാത്രകൾക്ക് മറ്റ് യാത്രക്കാർക്ക് തുല്യമായ മുഴുവൻ നിരക്കും നല്കിയാണിപ്പോൾ യാത്ര ചെയ്യുന്നത്.  

2020 മാർച്ച് 20 മുതൽ 2024 ജനുവരി 31 വരെ റെയിൽവേയ്ക്ക് 5,875 കോടിയിലധികം അധിക വരുമാനം ലഭിച്ചതായി മധ്യപ്രദേശ് ആസ്ഥാനമായുള്ള ചന്ദ്ര ശേഖർ ഗൗർ  വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ഒന്നിലധികം അപേക്ഷകൾക്ക് ഉത്തരമായാണ് റെയിൽവേ വെളിപ്പെടുത്തിയത്.

കണക്കുകൾ പ്രകാരം കോവിഡിനു  ശേഷം  മുതിർന്ന പൗരന്മാരായ ഏകദേശം 13 കോടി പുരുഷന്മാരും, ഒമ്പത് കോടി സ്ത്രീകളും, 33,700 ട്രാൻസ്‌ജെൻഡർന്മാരും ഇളവുകളൊന്നും ലഭിക്കാതെ  ഏകദേശം 13,287 കോടി രൂപയാണ്  ട്രെയിൻ യാത്രക്കായി ചിലവിട്ടത് .
ഇവർക്ക് നേരത്തെ ഉണ്ടായിരുന്ന ഇളവുണ്ടായിരുന്നെങ്കിൽ  5875 കോടി രൂപ ഈ യാത്രക്കാർക്ക് ലാഭിക്കാമായിരുന്നു . നിലവിൽ ഇന്ത്യൻ റയിൽവേക്കു ഇളവുകൾ പിൻവലിച്ചതിന്റെ പേരിൽ അധികമായി മുതിർന്ന പൗരന്മാരിൽ നിന്നും ലഭിച്ചത് 5875 കോടി രൂപയാണ്.

എല്ലാ യാത്രക്കാർക്കും  ഒരു ലക്ഷ്യസ്ഥാനത്തേക്കുള്ള ട്രെയിൻ ടിക്കറ്റിന് 100 രൂപയാണെങ്കിൽ, റെയിൽവേ ഈടാക്കുന്നത് 45 രൂപ മാത്രമാണ്.അങ്ങനെ ഇവർക്ക്  55 രൂപ ഇളവ് നൽകുന്നു  എന്നാണ്  റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്  ഇക്കഴിഞ്ഞ  ജനുവരിയിൽ പറഞ്ഞത്.  അങ്ങനെ വരുമ്പോൾ കോവിഡിന് മുൻപ് റെയിൽവേ കൂടുതൽ ഇളവുകൾ മുതിർന്ന പൗരന്മാർക്ക് നൽകിയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.

The withdrawal of concessions in train fares for senior citizens by Indian Railways, leading to over Rs 5,800 crore in additional revenue. Discover the impact of this decision and the ongoing discussions regarding the restoration of concessions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version