ഇന്ത്യാ സഖ്യം  രൂപീകൃതമായതിന് ശേഷം ആദ്യമായി, പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കുന്ന ഒരു മെഗാ റാലി മാർച്ച് 31 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ചു. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ), ശിവസേന (ഉദ്ധവ്), രാഷ്ട്രീയ ജനതാദൾ തുടങ്ങിയ പാർട്ടികളിലെ അംഗങ്ങൾ റാലിയിൽ  പങ്കെടുത്തു.

ഈ മെഗാ റാലിയിലെ തിരക്ക് കാണിക്കുന്ന ആകാശത്തു നിന്നുള്ള ഒരു  ഫോട്ടോ വ്യാപകമായി സോഷ്യൽ ഷെയർ ചെയ്യപ്പെട്ടു. രാംലീല മൈതാനിയിൽ നടന്ന ഇന്ത്യാ ബ്ലോക്ക് റാലിയുമായി ബന്ധപ്പെടുത്തി ചില ഓൺലൈൻ വാർത്താ ഏജൻസികൾ പോലും ഈ ചിത്രം പങ്കുവെച്ചു. ആ ചിത്രങ്ങൾ വന്ന ചില ഫേസ്ബുക് പോസ്റ്റുകളിലെ ക്യാപ്ഷൻ   “രാംലീല മൈതാനത്ത് അലയൻസ് റാലിയിലെ ഇന്നത്തെ ദൃശ്യങ്ങൾ.മോദിയെ തകർത്തെറിയുക . #INDIAAlliance” എന്നായിരുന്നു. ഇതിന്റെ കീഴിൽ   കമെന്റുകൾ ഇപ്രകാരമായിരുന്നു.  
 “ഇന്ന് ന്യൂഡൽഹി രാംലീല മൈതാനിയിൽ നടന്ന ഇന്ത്യൻ സഖ്യ റാലിയിൽ വൻ ജനക്കൂട്ടം. ഗോഡി മീഡിയ ഈ ദൃശ്യങ്ങൾ കാണിക്കില്ല.” പല പ്രമുഖരും സത്യം അറിയാതെ ചിത്രം പങ്കുവെച്ചു. എന്നാൽ  ഈ ചിത്രം യഥാർത്ഥത്തിൽ ഉള്ളതാണോ?



CHANNELIAM.COM FACT CHECK:  വസ്തുതാ പരിശോധനയിൽ ഈ ഏരിയൽ ഷോട്ട് 2019 ൽ കൊൽക്കത്തയിൽ അരങ്ങേറിയ ഒരു CPM റാലിയുടേതാണ്. ഇത്  ഡൽഹിയിലെ ഇന്ത്യ സഖ്യ  റാലിയല്ല. 2019 ഫെബ്രുവരിയിൽ  ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പശ്ചിമ ബംഗാളിൽ നടന്ന പ്രതിപക്ഷത്തിൻ്റെ മെഗാ റാലി ചിത്രമാണെന്നും ഫാക്റ്റ് ചെക്ക് കണ്ടെത്തിയിട്ടുണ്ട്.  

വൈറലായ ഈ ചിത്രം സിപിഐ(എം) പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പീപ്പിൾസ് ബ്രിഗേഡ് അറിയിപ്പിനൊപ്പം  ഒരു ഫയൽ ചിത്രമായി എക്‌സിൽ പങ്കിട്ടിരുന്നു.  

 കൂടുതൽ  വസ്തുതാ പരിശോധനകളിൽ തെളിഞ്ഞത്  2019 ഫെബ്രുവരി 10-ന് പീപ്പിൾസ് ഡെമോക്രസി എന്ന വെബ്‌സൈറ്റിൽ നിന്നുള്ള റിപ്പോർട്ടിൽ ഈ  വൈറൽ ചിത്രം ഫീച്ചർ ചെയ്തിട്ടുണ്ട് എന്നാണ്. 2019 ഫെബ്രുവരി 3 ന് കൊൽക്കത്തയിൽ നടന്ന ഇടതുമുന്നണി റാലിയിലെ സമ്മേളനമാണ് ചിത്രം കാണിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

  സ്റ്റോക്ക് ഇമേജ് വെബ്സൈറ്റായ അലമിയിൽ 2019 ഫെബ്രുവരി 3-ന്  പ്രസിദ്ധീകരിച്ച യഥാർത്ഥ ചിത്രത്തിന്റെ  അടിക്കുറിപ്പ്, “2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുമുന്നണി ബ്രിഗേഡ് റാലിയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇടതുപക്ഷ പ്രവർത്തകർ പങ്കെടുക്കുന്നു” എന്ന് കാണിക്കുന്നു.

അതിനാൽ, കൊൽക്കത്തയിലെ ഒരു ഇടതുമുന്നണി റാലിയിൽ നിന്നുള്ള 2019-ലെ ചിത്രം ഇന്ത്യാ ബ്ലോക്ക് രാംലീല മൈതാന റാലിയായി തെറ്റായി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടുവെന്നത് വ്യക്തമാണ്.

Fact-checking reveals the truth behind a viral image purportedly depicting an Opposition rally, debunking misleading claims circulated on social media. Exercise vigilance and verify sources to navigate the digital landscape.

Share.

Comments are closed.

Exit mobile version