ബംഗളൂരുവിലെ വർധിച്ചുവരുന്ന ജലക്ഷാമം ഉൾപ്പെടെയുള്ള നഗര വെല്ലുവിളികൾ നേരിടാൻ കേരളത്തിലെ ഒരു കൂട്ടം സംരംഭകർ രംഗത്ത് . FixBengaluru എന്ന കമ്മ്യൂണിറ്റി അരുൺ പെരൂളി, ദീപക് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബംഗളുരുവിലെ ജല പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകും. ഇതിനായി AI ടെക്നോളജിയുടെ സഹായത്തോടെ ആധികാരിക ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനങ്ങൾ ഉറപ്പാക്കും.
നിപ വൈറസ് ബാധ, കേരളത്തിലെ വെള്ളപ്പൊക്കം തുടങ്ങിയ പ്രതിസന്ധി കൈകാര്യം ചെയ്ത സ്റ്റാർട്ടർപ്പ് സംംരംഭകനാണ് അരുൺ പെരൂളി. അരുൺ പെരൂളിയുടെ ക്രൈസിസ് മാനേജ്മെൻ്റ് കമ്മ്യൂണിക്കേഷനിലെ വൈദഗ്ദ്ധ്യം ദുരന്തസമയത്ത് തെറ്റായ വിവരങ്ങളെ തടയുന്നതിൽ നിർണായക പങ്കു വഹിക്കും. AI അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിൽ കൃത്യവും വിശ്വസനീയവുമായ വിവര വ്യാപനം ഉറപ്പാക്കുന്നു.
AI-അധിഷ്ഠിത ഡാറ്റാ വിശകലനം ഉപയോഗിച്ച്, അരുൺ പെരൂളിയുടെ ടീം ബംഗളൂരുവിൻ്റെ വിവിധ പ്രദേശങ്ങളിലുടനീളം ജലവിതരണ ആവശ്യങ്ങൾ തിരിച്ചറിയാൻ ലക്ഷ്യമിടുന്നു.ജലവിതരണം ഒപ്റ്റിമൈസ് ചെയ്യാനും ഇതു വഴി ആവശ്യമുള്ളവരിലേക്ക് ജലവിതരണം ഉറപ്പാക്കാനും സഹായിക്കുന്നു,
FixBengaluru കമ്മ്യൂണിറ്റിയിലെ ഒരു സംരംഭകനായ ദീപക് രവീന്ദ്രൻ സ്മാർട്ട്ഫോണുകളുടെ വരവിന് മുമ്പുതന്നെ എസ്എംഎസ് സംവിധാനങ്ങൾക്ക് തുടക്കമിട്ടിരുന്നു. നിലവിൽ ഫിക്സ് ബംഗളൂരുവിൽ സിഎസ്ആർ ഫണ്ടുകളുടെ മേൽനോട്ടം വഹിക്കുന്നു, കമ്മ്യൂണിറ്റി വികസനമെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ബംഗളുരുവിലെ സുസ്ഥിര ജല ലഭ്യതയുടെ ഭാഗമാക്കും. ഇതിലൂടെ ജലക്ഷാമം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് പ്രയോജനം ചെയ്യുന്ന സംവിധാനങ്ങൾ ബംഗളുരുവിൽ നടപ്പിലാക്കും .
Discover how entrepreneurs from Kerala, led by Arun Peruli and Deepak Ravindran, are using AI technology to tackle the water shortage crisis in Bengaluru through their community initiative, FixBengaluru. Learn about their expertise in crisis management communication and efforts to optimize water supply using AI-based data analysis.