സംസ്ഥാനത്ത് വൈദ്യുത വാഹന ചാർജിംഗ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കുക എന്നാണ് KSEB യുടെ ഇപ്പോൾ വന്നിരിക്കുന്ന നിർദേശം.വൈകീട്ട് 6 മുതൽ 12 മണി വരെയുള്ള സമയത്ത് ഒരു കാരണവശാലും വൈദ്യുത വാഹന ചാർജിങും, അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങളുടെ  പ്രവർത്തനവും പാടില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?

വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. അതുകൊണ്ട് കഴിയുന്നതും  വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് വൈകുന്നേരങ്ങളിലെ പീക്ക് ഒഴിവാക്കി  രാത്രി 12 നു ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനും അതാണ് ഗുണകരം.

വൈകീട്ട് 6 മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണം എന്നും KSEB അഭ്യർത്ഥിക്കുന്നു.

ഇതാണ് കേരളത്തിലെ ഇന്നത്തെ വൈദ്യുതി ഉപഭോഗ അവസ്ഥ

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നുതന്നെ തുടരുകയാണ്.   വൈദ്യുതി ഉപയോഗം വീണ്ടും സർവ്വകാല റെക്കോർഡിലെത്തി. 10.82 കോടി യൂണിറ്റ് വൈദ്യുതിയാണ് വാരാന്ത്യത്തിൽ കേരളം ഉപയോഗിച്ചത്. മാക്സിമം ഡിമാൻഡും 5364 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് കുതിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ഓഫ് പീക്ക് സമയത്തു ചാർജ്  ചെയ്യണം ?

ഉപഭോക്താക്കളുടെ മുൻഗണന ചാർജിംഗ് ചെലവ് കുറയ്ക്കുക എന്നതാണ് . ഏറ്റവും കുറഞ്ഞ പവർ നിരക്ക്  ഓഫ് പീക്ക് സമയത്താണ്, ലോകത്തു മിക്ക സ്ഥലങ്ങളിലും ഇത് രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ ആയിരിക്കും.  

വൈകുന്നേരങ്ങളിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കണം. ഈ സമയത്തു  പലപ്പോഴും വൈദ്യുതി ഡിമാൻഡ് ഏറ്റവും കൂടുതലാണ്, ദീർഘകാലാടിസ്ഥാനത്തിൽ  ഇവി ഡ്രൈവർമാർ ഇത് ചെയ്യുകയാണെങ്കിൽ പവറിന് കൂടുതൽ പണം നൽകേണ്ടിവരും.

EV യുടെ ചാർജർ പ്ലഗ് ചെയ്‌തോ അൺപ്ലഗ് ചെയ്‌തോ മാത്രമേ ഓഫാക്കാനും ഓണാക്കാനും കഴിയൂ . എല്ലാ രാത്രിയിലും നിങ്ങളുടെ കാർ പ്ലഗ് ഇൻ ചെയ്‌ത് രാവിലെ അത് അൺപ്ലഗ് ചെയ്യാം.  ഇത് സ്ഥിരമായി ചെയ്യുകയാണെങ്കിൽ, രാത്രിയിൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ  EV ചാർജ്ജ് ചെയ്യപ്പെടും.  തിരക്ക് കുറവുള്ള സമയങ്ങളും അതിനോടൊപ്പം വരുന്ന പലപ്പോഴും കിഴിവ് ലഭിക്കുന്ന വൈദ്യുതി നിരക്കുകളും പ്രയോജനപ്പെടുത്തുന്നതിന്  ചാർജിംഗ് സെഷനുകൾ പ്രോഗ്രാം ചെയ്യാവുന്ന സംവിധാനങ്ങളുണ്ടിപ്പോൾ. അങ്ങനെ  ഇലക്ട്രിക്കൽ ഗ്രിഡ് ഓവർലോഡ് ആകുന്നില്ലെന്ന് നിങ്ങൾക്ക്  ഉറപ്പാക്കാം.

പ്രോഗ്രാമബിൾ ആയ HQ 200 പോലെയുള്ള ഒരു “സ്മാർട്ട്” ചാർജർ ഉപയോഗിക്കുക എന്നതാണ് ഇതരമാർഗ്ഗം. ഈ ചാർജറുകൾ പ്രോഗ്രാമബിൾ ആയതിനാൽ  അവ പ്രത്യേക സമയങ്ങളിൽ ചാർജിംഗ് ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും സജ്ജമാക്കാൻ കഴിയും. അതുവഴി,  വാഹനം ചാർജ് ചെയ്യാൻ താൽപ്പര്യപ്പെടുമ്പോൾ സ്വയം പ്ലഗ് ഇൻ ചെയ്‌ത് ചാർജർ അൺപ്ലഗ് ചെയ്യേണ്ടതില്ല.  

നിങ്ങളുടെ ബാറ്ററി നിർജീവാവസ്ഥയിലോ അതിനടുത്തോ ആണെങ്കിൽ അടിയന്തിര ഘട്ടങ്ങളിൽ സമയം പരിഗണിക്കാതെ നിങ്ങൾക്ക് വാഹനം ചാർജ് ചെയ്‌യേണ്ടി വരും.   പകൽസമയത്ത്  ജോലിയിലായിരിക്കുമ്പോൾ ചാർജറിൻ്റെ പ്രയോജനം നേടുകയും ടോപ്പ് അപ്പ് ചെയ്യുകയും ചെയ്യാം.

KSEB’s proposal to organize electric vehicle charging during off-peak hours to alleviate strain on the electrical grid and reduce costs for consumers. Discover the benefits of charging during off-peak hours and options for scheduling charging sessions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version