കഴിഞ്ഞ ദീപാവലിക്കാണ് മുകേഷ് അംബാനി തന്റെ ഭാര്യ നിത അംബാനിക്ക് 10 കോടി രൂപ മതിക്കുന്ന റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എസ്‌യുവി സമ്മാനമായി നൽകിയത്. ഇപ്പോഴിതാ 12 കോടി രൂപയ്ക്ക് മേലെ വിലമതിക്കുന്ന  റോൾസ് റോയ്‌സ് ഫാൻ്റം VIII EWB കൂടി സ്വന്തമാക്കി  നിത അംബാനി.

പുതിയ റോൾസ് റോയ്സ് ഫാൻ്റം VIII EWB  വമ്പൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയിൽ  മുംബൈയിലെ തെരുവുകളിൽ നീങ്ങിയ ദൃശ്യങ്ങൾ വാഹനപ്രേമികളെ ഞെട്ടിച്ചു.

രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള  കാറുകൾ അംബാനി കുടുംബത്തിന്റെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഭവനമായ ആൻ്റിലിയയിലുണ്ട്.  ആ ശേഖരത്തിലേക്കു എത്തിയിരിക്കുന്നു പുതിയ റോൾസ് റോയ്സ് ഫാൻ്റം VIII EWB . റോസ് ക്വാർട്സ് എക്സ്റ്റീരിയറും ഓർക്കിഡ് വെൽവെറ്റ് ഇൻ്റീരിയറും കാറിൻ്റെ പ്രത്യേകതയാണ്. നിത അംബാനിയുടെ പുതിയ എസ്‌യുവി വ്യത്യസ്തമായ  ഓറഞ്ച് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

നിത അംബാനിയുടെ ഏറ്റവും വിലപിടിപ്പുള്ള റോൾസ് റോയ്‌സിന് സ്വർണ്ണ SoE, ഡിന്നർ പ്ലേറ്റ് വീലുകൾ, ഹെഡ്‌റെസ്റ്റുകളിൽ എംബ്രോയിഡറി ചെയ്ത NMA ഇനീഷ്യലുകൾ എന്നിവയും ഉണ്ട്. റോൾസ് റോയ്സ് ഫാൻ്റം VIII EWB-യിൽ 6.75 ലിറ്റർ V12 ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 571 Bhp കരുത്തും 900 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.  

കഴിഞ്ഞ ദീപാവലിക്ക് മുകേഷ് അംബാനി ഭാര്യ നിത അംബാനിക്ക് 10 കോടി രൂപയുടെ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എസ്‌യുവി സമ്മാനമായി നൽകിയിരുന്നു.  റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്‌ജ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവിയാണ്, മാത്രമല്ല രാജ്യത്ത് ഈ എക്‌സോട്ടിക് കാർ സ്വന്തമാക്കിയത് കുറച്ച് സെലിബ്രിറ്റികൾ മാത്രമാണ്.

ഇന്ത്യയിലെ ജനപ്രിയ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് ഉടമകളിൽ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ.  

Nita Ambani’s luxurious Rolls Royce collection, including the Rolls Royce Phantom VIII EWB and the Rolls Royce Cullinan Black Badge SUV, adding to the opulence of India’s most expensive home, Antilia.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version