ആപ്പിളിന്റെ ഏറെ കാത്തിരുന്ന മോഡലായ ഐഫോൺ 17 അടുത്തിടെ ലോഞ്ച് ചെയ്തു. ഓരോ ആപ്പിൾ ലോഞ്ചിനൊപ്പവും ഒരു പേര് വാർത്തകളിൽ നിറയും-ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സ്. 2011ലായിരുന്നു സ്റ്റീവ് ജോബ്സിന്റെ അന്ത്യം. എന്നാലിന്നും ധീരമായ ആശയങ്ങളെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഉത്പന്നങ്ങളാക്കി മാറ്റിയതിന്റെ പേരിൽ അദ്ദേഹം ഓർമിക്കപ്പെടുന്നു.

1955 ഫെബ്രുവരി 24ന് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പോൾ-ക്ലാര ജോബ്സ് ദമ്പതികൾ ചേർന്ന് സ്റ്റീവിനെ ദത്തെടുത്തു. 1972ൽ റീഡ് കോളേജിൽ ചേർന്ന അദ്ദേഹം ഡ്രോപ്പ് ഔട്ട് ആയി. 1974 ൽ സെൻ ബുദ്ധമതം പഠിക്കുന്നതിനായി അദ്ദേഹം ഇന്ത്യയിലെത്തി.

1976ലാണ് ജോബ്‌സ്, വോസ്‌നിയാക്, റൊണാൾഡ് വെയ്ൻ എന്നിവർ ചേ‌ന്ന് ആപ്പിൾ സ്ഥാപിച്ചത്. ഗാരേജിലായിരുന്നു തുടക്കം. ആപ്പിൾ I പേഴ്സണൽ കമ്പ്യൂട്ടർ കൂടുതൽ വികസിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായിരുന്നു ആദ്യ ശ്രമം. ഒരു വർഷത്തിനുശേഷം, വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആദ്യത്തെ മൈക്രോകമ്പ്യൂട്ടറുകളിൽ ഒന്നായ ആപ്പിൾ II നിർമാണത്തിലൂടെയും വിൽപനയിലൂടെയും കമ്പനി ശ്രദ്ധ നേടി. പിന്നീട് വളർച്ചയുടെ നാളുകളായിരുന്നു. 1984ൽ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഉള്ള കമ്പ്യൂട്ടറായ മക്കിന്റോഷ് വരെ അത് നീണ്ടു.

എന്നാൽ 1985ൽ നിയമപ്രശ്നങ്ങൾ കാരണം ജോബ്സിനു ആപ്പിളിൽനിന്നും പുറത്തുപോകേണ്ടിവന്നു. തുടർന്ന് അദ്ദേഹം വിദ്യാഭ്യാസത്തിനും ബിസിനസ്സിനും വേണ്ടി ഉയർന്ന നിലവാരമുള്ള കമ്പ്യൂട്ടറുകൾ നിർമിച്ച് NeXT സ്ഥാപിച്ചു. പിന്നീട് NeXTന്റെ സോഫ്റ്റ്‌വെയർ മാക് ഓസിനും iOSനും അടിസ്ഥാനമായി മാറി. 1997ൽ ആപ്പിൾ നെക്സ്റ്റ് വാങ്ങിയതോടെ ജോബ്സിനെ സിഇഒ ആയി തിരികെ കൊണ്ടുവന്നു. അദ്ദേഹം ആപ്പിളിന്റെ ഉൽപന്നനിര ലളിതമാക്കുകയും മികച്ച ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു: ഐമാക്, ഐട്യൂൺസ് + ഐപോഡ്, ഐഫോൺ,
ആപ്പ് സ്റ്റോർ, ഐപാഡ് എന്നിങ്ങനെ ഉത്പന്ന നിര നീണ്ടു.

സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയ നൂതന ഉത്പന്ന നിരയ്ക്കൊപ്പം സ്റ്റീവ് ജോബ്സ് എന്ന പേര് നേതൃത്വ ശൈലിയുടേയും ന്തൃഗുണത്തിന്റേയും മറുപേരായി. ലോഞ്ചുകളെ വേറിട്ട ഇവന്റുകളാക്കി മാറ്റിയ ശക്തമായ അവതരണങ്ങൾ കൊണ്ട് ജോബ്സ് എന്നും ടെക് ലോകത്തിന്റെ നെറുകയിൽ നിന്നു, ആശയങ്ങളെ ലോകം മാറ്റിയ ഉത്പന്നങ്ങളാക്കിയ ‘സെൻ ഗുരുവായി.’

Explore the life and journey of Apple co-founder Steve Jobs, from his early days and time in India to his iconic role in shaping the tech world.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version