2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തി. നടപ്പ് സാമ്പത്തിക വർഷക്കാലയളവിൽ കടം എടുക്കുന്നതിനായി സംസ്ഥാനം പദ്ധതിയിട്ടിരുന്ന മൊത്തം തുകയിൽ നിന്നും 7,016 കോടി രൂപ കേന്ദ്ര സർക്കാർ കുറവു വരുത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 37,512 കോടി രൂപ കടമെടുക്കാൻ കഴിയുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ, 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 44,528 കോടി രൂപ കടമെടുക്കാൻ കഴിയുമെന്നായിരുന്നു നിഗമനം.
ഈ തുകയാണ് നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ മൂലധന വരവ് ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നും 7,016 കോടി രൂപ കുറയുന്നതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാന സർക്കാരിനു അത് വെല്ലുവിളിയായി മാറും.
മുൻ വർഷങ്ങളിൽ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കടമെടുത്ത കിഫ്ബിയുടെയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന്റെയും വായ്പ ഇനത്തിലും പിഎഫ് നിക്ഷേപ ഇനത്തിലും ഏകദേശം 12,000 കോടി രൂപ, നടപ്പ് സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയായ 37,512 കോടി രൂപയിൽ നിന്ന് കേന്ദ്രം വെട്ടിക്കുറക്കാൻ സാധ്യതയുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും.
അതുപോലെ ഓരോ സാമ്പത്തിക പാദത്തിലും കടമെടുക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ റിസർവ് ബാങ്ക് മുഖേന കടമെടുക്കാൻ സംസ്ഥാനത്തിന് കഴിയുകയുള്ളു.
In 2024-25, the state’s budget talks involved the central government cutting the state’s borrowing limit by Rs. 7,016 crore. This change could affect the state’s financial plans. If the state gets special permission, it might ease the burden by borrowing separately in different sectors.