ജെകെഎഫ് ട്രാൻസ്പോർട്ടേഴ്സിൽ നിന്ന് 1,000 ഇലക്ട്രിക് ട്രക്കുകൾക്കുള്ള ഓർഡർ നേടിയ ബംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ട്രെസ മോട്ടോഴ്‌സ് (Tresa)  അതിൻ്റെ രണ്ടാമത്തെ പ്രൊഡക്ട് V0.2 ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി.  ‘ഡെൽറ്റ-എൻജിനീയറിംഗ്’ അടിസ്ഥാനത്തിൽ നിർമ്മിച്ചതാണ്  V0.2 .

ട്രെസ V0.2 ട്രക്കിന് സെൻട്രൽ സ്റ്റിയറിംഗ് സജ്ജീകരണമുണ്ട്, അത് എയർ-സസ്പെൻഡഡ് സീറ്റിനൊപ്പം ഡ്രൈവർക്ക് ഏറ്റവും മികച്ച സൗകര്യം ഉറപ്പാക്കുന്നു. ഇഷ്‌ടാനുസൃത സീറ്റ് ഓപ്ഷനുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. V0.2 ന് 120kmph വേഗത കൈവരിക്കാൻ കഴിയുന്ന 24,000Nm ഹബ് ടോർക്ക് ഉള്ള ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിട്ടുണ്ടെന്നു  ട്രെസ അവകാശപ്പെടുന്നു. 20 മിനിറ്റിനുള്ളിൽ  80 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 300kWh ബാറ്ററി പായ്ക്കാണ് ട്രക്കിനുള്ളത്.

ഒരു സെൻട്രൽ കമ്പ്യൂട്ടിംഗ് യൂണിറ്റ്, അഡ്വാൻസ്ഡ് ടെലിമെട്രി, ഇൻ-ഹൗസ് ബിഎംഎസ്, സെൻട്രൽ സ്റ്റിയറിംഗ് എന്നിവ നിയന്ത്രിക്കുന്ന  800V ഇലക്ട്രിക് ആർക്കിടെക്ചർ V0.2 ഇലക്ട്രിക് ട്രക്കിൽ  ഉപയോഗിച്ചിട്ടുണ്ട്. V0.2  ഇപ്പോഴും 2026-ൽ വിപണിയിലെത്താൻ തയ്യാറാകുന്ന ഒരു പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്.  

ഓരോ ഉപസിസ്റ്റത്തെയും നിയന്ത്രിക്കാൻ ധാരാളം ECU ഉപയോഗിക്കുന്ന ഇവികളിൽ നിന്ന് വ്യത്യസ്തമായി, ട്രെസ  Nvidia GPU-druven CPU വാണ് ട്രെസ ട്രക്കിലെ വിവിധ EV സിസ്റ്റങ്ങളെ  നിയന്ത്രിക്കുന്നത്. ട്രക്കിലുടനീളം 500-ലധികം മോണിറ്ററിംഗ് പോയിൻ്റുകൾ ഉണ്ട്. അത് CPU വിലേക്ക് ഡാറ്റ നൽകുന്നു.

Tresa Motors’ latest product, the V0.2 electric truck, built on delta-engineering principles with advanced features like central steering and an 800V electric architecture.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version