Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഐടി നിയമനങ്ങൾക്ക് ലോഞ്ച്പാഡ് കേരള
News Update

ഐടി നിയമനങ്ങൾക്ക് ലോഞ്ച്പാഡ് കേരള

ഐടി നിയമനങ്ങളിൽ അടിമുടി മാറ്റവുമായി കേരളം, മാര്‍ക്ക് അടിസ്ഥാനമാക്കിയ നിയമനത്തിന് പകരം കഴിവ് നോക്കും.ഇതിനായി ലോഞ്ച്പാഡ് കേരള-2024.
News DeskBy News Desk17 April 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മന്‍റ് രീതികളില്‍ അടിമുടി മാറ്റവുമായി കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍. മാര്‍ക്ക് അടിസ്ഥാനമാക്കി മാത്രം നിയമനം നടത്തുന്ന പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി ഉദ്യോഗാര്‍ഥിയുടെ അറിവ്, നൈപുണ്യശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവയാണ് മാനദണ്ഡമാക്കുന്നത്. ഇതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് IEEE, ജി-ടെക്  എന്നിവ സംയുക്തമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോഞ്ച്പാഡ് കേരള-2024 എന്ന നിയമന പരിപാടി നടപ്പാക്കുന്നു. പ്രാരംഭപദ്ധതിയെന്ന നിലയില്‍ 10,000 എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ വിവിധ പരീക്ഷകളിലൂടെ നയിച്ച് ഐടി ജോലികള്‍ക്കായി ഇവർ ഒരുക്കും.

 പ്രതിസന്ധി പരിഹാരം, സാങ്കേതിക നൈപുണ്യം, എന്നിവ ഉയര്‍ത്തുകയാണ് ലക്ഷ്യം. ബഹുരാഷ്ട്ര സംരംഭങ്ങളടക്കം നൂറിലധികം കമ്പനികളിലേക്ക് ഇതിലൂടെ നിയമനം നടക്കും.

മേയ് ആറിന് ടെക്നോപാര്‍ക്ക് തിരുവനന്തപുരത്തും എട്ടിന് ഇന്‍ഫോപാര്‍ക്ക് കൊച്ചിയിലും പത്തിന് കോഴിക്കോട് സൈബര്‍പാര്‍ക്കിലും പുതിയ മാതൃകയില്‍ നിയമന പരിപാടികള്‍ നടത്തും.

ലോഞ്ച് പാഡ് കേരള 2024 ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു .
പുതിയ രീതി ഏറെ വിജ്ഞാന പ്രദമാണെന്ന് മാത്രമല്ല, ബിരുദധാരികള്‍ക്ക് വളരെ വേഗത്തില്‍ തൊഴില്‍ ലഭിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല, എപിജെ അബ്ദുള്‍ കലാം ശാസ്ത്രസാങ്കേതിക സര്‍വകലാശാല എന്നിവയുടെ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

പ്രതിസന്ധിതരണം ചെയ്യുന്ന പരീക്ഷകള്‍ ഈ രീതിയുടെ പ്രത്യേകതയാണ്. ഐടി ഇതര നിയമനങ്ങള്‍ക്കും ഈ രീതി അവലംബിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യുന്നതിലെ മികവ് അളക്കുന്നതിനാല്‍ ഇത് അഭിമുഖം പോലുള്ള രീതികളെ മറികടക്കുമെന്ന് ജി ടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി മേധാവിയുമായ വി ശ്രീകുമാര്‍ പറഞ്ഞു.

ഐടി മേഖലയിലെ നിയമനരീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പുതിയ രീതിയിലൂടെ കൊണ്ടുവരുമെന്ന് IEEE കേരള മേഖലയുടെ ഇന്‍ഡസ്ട്രി റിലേഷന്‍സ് മേധാവിയും ഇന്‍റല്‍ വെരിഫിക്കേഷന്‍ എന്‍ജിനീയറുമായ റോണി അലക്സ് തോമസ് പറഞ്ഞു.

നിശ്ചയദാര്‍ഢ്യവും പുതിയ രീതികളുമായി പൊരുത്തപ്പെടാനുമുള്ള കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ വരവോടെ ഐടി മേഖല ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയ്ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

The revolutionary changes in IT recruitment methods in Kerala, where criteria are based on knowledge and skills rather than marks alone. Explore how Launchpad Kerala-2024 aims to prepare 10,000 engineering students for IT jobs, enhancing problem-solving and technical skills.

banner business channeliam India MOST VIEWED technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil