ട്രിവാൻഡ്രം മാനേജ്മെൻ്റ് അസോസിയേഷൻ (TMA) കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് അവാർഡ് നോമിനേഷനുകൾ തേടുന്നു.
ടിഎംഎയും അദാനി ഗ്രൂപ്പും സംയുക്തമായാണ് സ്റ്റാർട്ടപ്പ് അവാർഡുകൾ നൽകുന്നത്. യുണീഖ് ബിസിനസ് മോഡലും, പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതുമായ സ്റ്റാർട്ടപ്പുകൾക്കാണ് അവാർഡ്. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 30 ആണ്.
കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രസക്തിയുള്ള മേഖലയിലെ മികച്ച സ്റ്റാർട്ടപ്പിനെ കണ്ടെത്താനാണ് TMA-ADANI Startup Award 2024.
ആവശ്യകതകൾ:
DIPP, KSUM എന്നിവയിൽ രജിസ്റ്റർ ചെയ്യുന്ന മാത്രമേ സ്റ്റാർട്ടപ്പിന് അപേക്ഷിക്കാൻ കഴിയൂ.
സ്റ്റാർട്ടപ്പ് പ്രവർത്തനം 5 വർഷത്തിൽ താഴെയായിരിക്കണം
സ്റ്റാർട്ടപ്പ് പൂർണ്ണമായും ഉൽപ്പന്നം/സേവനം നൽകുന്നവരാകണം. അത് ഒരു ആശയമോ പ്രോട്ടോടൈപ്പോ ആശയത്തിൻ്റെ തെളിവോ ആയിരിക്കരുത്.
സ്റ്റാർട്ടപ്പ് , വരുമാനം നേടിത്തുടങ്ങിയിരിക്കണം.
സ്കോറിംഗ് മാനദണ്ഡം:
ഉൽപ്പന്നമോ സേവനമോ സാമൂഹികമായി പ്രസക്തവും സാമൂഹിക പുരോഗതിക്ക് വേണ്ടിയുള്ളതുമായിരിക്കണം. അതിനു 20 മാർക്ക് ലഭിക്കും. സ്റ്റാർട്ടപ്പിന്റെ നിലവിലുള്ളതല്ലാത്ത നൂതനത്വത്തെ/ ഉത്പന്നത്തെ അടിസ്ഥാനമാക്കി 10 മാർക്ക് നൽകും . സ്റ്റാർട്ടപ്പിൻ്റെ ഉൽപ്പന്നം/സേവനം ആഗോളതലത്തിൽ നിലവാരമുള്ളതായിരിക്കണം,അതിന് 10 മാർക്ക് നൽകും . KSUM / KSIDC / HNIs / Angels എന്നിവയിൽ നിന്ന് സീഡ് ഫണ്ടുകൾ ആകർഷിക്കാൻ കമ്പനിക്ക് കഴിഞ്ഞു എന്നതിന് 10 മാർക്ക് ലഭിക്കും . 5 മാർക്ക് സംസ്ഥാന സർക്കാർ അല്ലെങ്കിൽ സെൻട്രൽ, അല്ലെങ്കിൽ പ്രശസ്തമായ NGO കൾ (TMA / KMA / Nasscom / G-Tech പോലുള്ളവ അംഗീകരിക്കുന്നവക്ക് അല്ലെങ്കിൽ അവാർഡുകളോ പ്രത്യേക സാമ്പത്തിക ഗ്രാൻ്റോ നേടിയ സ്റ്റാർട്ടപ്പുകൾക്കുണ്ടാകും.
സംസ്ഥാനത്തുടനീളമുള്ള കമ്പനികളിൽ നിന്ന് പുരസ്കാരത്തിനുള്ള നോമിനേഷനുകൾ പരിശോധിച്ച് വിജയിയെ തിരഞ്ഞെടുക്കുന്നത് പ്രമുഖ വ്യക്തികൾ അടങ്ങുന്ന ജൂറി ആയിരിക്കും.
അവാർഡിനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് 1000 രൂപ പ്രോസസ്സിംഗ് ഫീസ് ബാധകമാണ്. ഫീസ് ഒടുക്കേണ്ട വിലാസം:
ട്രിവാൻഡ്രം മാനേജ്മെൻ്റ് അസോസിയേഷൻ
ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ബ്രാഞ്ച്: കവടിയാർ, തിരുവനന്തപുരം
അക്കൗണ്ട് # : 57047097507
IFSC : SBIN0070020
പാൻ നമ്പർ: AABAT5528N
പ്രോജക്റ്റിൻ്റെ വിശദാംശങ്ങൾ, പദ്ധതിയുടെ നിലവിലെ അവസ്ഥ, ചെലവഴിച്ച തുക, ഏറ്റവും പുതിയ ഓഡിറ്റ് ചെയ്ത വാർഷിക അക്കൗണ്ടുകൾ തുടങ്ങിയവ ഉൾപ്പെടുന്ന നോമിനേഷൻ TMA സെക്രട്ടറിക്ക് [email protected]ലേക്ക് കൈമാറണം.
നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 30 ആണ്. കൂടുതൽ വിവരങ്ങൾക്കായി https://ksum.in/y3dRn സന്ദർശിക്കുക.
TMA-ADANI Startup Award 2024, jointly presented by Trivandrum Management Association and Adani Group, seeking nominations from registered Kerala startups with unique business models and social relevance. Nominate your startup by April 30th, 2024.