ഇലക്ട്രിക്കായി നാനോ വരുന്നു

ഔദ്യോഗിക ലോഞ്ച്  തീരുമാനിച്ചിട്ടില്ലെങ്കിലും, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടാറ്റായുടെ  നാനോ ഇലക്ട്രിക് അവതാരത്തിൽ വരികയാണ്. ടാറ്റായുടെ ഏറ്റവും ചെലവ് കുറഞ്ഞ നാനോ, 6 ലക്ഷം കടക്കാത്ത വിലയിൽ  ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക്ക് വാഹനങ്ങളിൽ ഒന്നായി മാറും.  

ചെലവ് കുറയ്ക്കുക തന്നെയാകും EVയുടെ ലക്ഷ്യമെങ്കിലും എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, എയർബാഗുകൾ, എബിഎസ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ ഫീച്ചറുകൾ നാനോ ഇവിയിൽ ഉണ്ടാകും.

15-20 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിന് 150-200 കിലോമീറ്റർ റേഞ്ച് നൽകും. സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ, മിതമായ പവർ ഔട്ട്പുട്ട് നൽകാൻ സാധ്യതയുള്ള ഒരു ഇലക്ട്രിക് മോട്ടോർ നാനോയിലുണ്ടാകും. എൽഇഡി ലൈറ്റുകൾ പോലെയുള്ള ആധുനിക ഘടകങ്ങൾ, കൂടുതൽ നവോന്മേഷം നൽകുന്ന ഇൻ്റീരിയർ എന്നിവ പ്രതീക്ഷിക്കാം.

ബജറ്റിന് താങ്ങാനാവുന്ന കാർ വാങ്ങുന്നവർ, സീറോ എമിഷൻ സിറ്റി റൈഡ് ആഗ്രഹിക്കുന്നവർ, നഗര ഉപയോഗത്തിനായി രണ്ടാമത്തെയോ മൂന്നാമത്തെയോ കാർ തിരയുന്ന ആളുകൾ, ഹ്രസ്വ യാത്രകൾക്കായി ബഡ്ജറ്റ്-സൗഹൃദ, പരിസ്ഥിതി ബോധമുള്ള വാഹനങ്ങൾ തേടുന്ന ഫ്ലീറ്റ് ഓപ്പറേറ്റർമാർ എന്നിവരെയാണ് നാനോ  EV ലക്ഷ്യമിടുക .

Electric cars will be extremely affordable for the common man.The Nano EV will be manufactured by Ratan Tata House.One of the most affordable EVs in India, the Nano EV is expected to be priced very competitively, possibly below Rs. 6 lakhs (ex-showroom).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version