എഡ്-ടെക് സ്റ്റാർട്ടപ്പായ ബൈജൂസിൻ്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ പല ഇന്ത്യൻ വ്യവസായികളുടെയും മാതൃക പിന്തുടരാൻ നിർബന്ധിതനാകുകയാണ്.പല ഇന്ത്യൻ വ്യവസായികളും ബില്യൺ ഡോളർ കമ്പനികൾ ഉണ്ടാക്കി.

മറ്റ് കമ്പനികളിൽ ജോലി ചെയ്തിരുന്ന ഇവർ പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇവരിൽ പലർക്കും അവരുടെ ബിസിനസ്സ് പാതയിൽ പിന്നീട്  വലിയ നഷ്ടം നേരിട്ടു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കടം വാങ്ങേണ്ടി വന്നു പലർക്കും. ഒരിക്കൽ 183000 കോടി രൂപ വിലമതിച്ചിരുന്നു  എഡ്-ടെക് സ്റ്റാർട്ടപ്പായ ബൈജൂസിൻ്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്. ജീവനക്കാരുടെ മാർച്ചിലെ ശമ്പളം നൽകാൻ രവീന്ദ്രൻ അടുത്തിടെ കൂടുതൽ കടമെടുത്തതായി റിപ്പോർട്ടുകൾ വന്നു.

നേരത്തെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ചെലവുകൾ ഉൾപ്പെടെയുള്ള പ്രവർത്തന ആവശ്യകതകൾ നിറവേറ്റുന്നതിനായി കമ്പനി അവകാശ ഇഷ്യൂ വഴി 200 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

 ഫോർബ്‌സ് ബില്യണയർ ഇൻഡക്സ് 2024 പ്രകാരം  പ്രകാരം ബൈജു രവീന്ദ്രന്റെ  ആസ്തി 17,545 കോടി രൂപയിൽ നിന്ന് പൂജ്യമായി കുറഞ്ഞു.

ജീവനക്കാർക്ക് ഭാഗികമായി നൽകാനുള്ള ബൈജുവിൻ്റെ ശമ്പളച്ചെലവ് 25-30 കോടി രൂപയാണ്.   2011ൽ ഭാര്യ ദിവ്യയ്‌ക്കൊപ്പം സ്ഥാപിച്ചതാണ് ബൈജൂസ്. 2022-ൽ 22 ബില്യൺ ഡോളർ (ഏകദേശം 1,83,000 കോടി രൂപ) മൂല്യമുള്ള ഇന്ത്യയിലെ സ്റ്റാർട്ടപ്പായി ബൈജൂസ്.  പിന്നീട് 2022-ൽ കമ്പനി സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങി. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് പണം സ്വരൂപിക്കാൻ 2023 ഡിസംബറിൽ രവീന്ദ്രൻ തൻ്റെ വീടും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളും  പണയം വെച്ചു.

നിക്ഷേപകർ ഒന്നിലധികം റൗണ്ടുകളിൽ ഓഹരികൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് ബൈജുവിൻ്റെ മൂല്യം 95 ശതമാനം ഇടിഞ്ഞു. അടുത്തിടെ പുറത്തിറക്കിയ ഫോബ്‌സ് ബില്യണയർ ഇൻഡക്‌സ് 2024 പ്രകാരം രവീന്ദ്രൻ്റെ സമ്പത്ത് 17,545 കോടി രൂപയിൽ നിന്ന് (2.1 ബില്യൺ ഡോളർ) പൂജ്യത്തിലേക്ക്  ഇടിവുണ്ടായി.

2021 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ഏകദേശം 4560 കോടി രൂപയുടെ അറ്റ നഷ്ടമാണ് ബൈജു റിപ്പോർട്ട് ചെയ്തത്.ഇപ്പോൾ കമ്പനിയുടെ സിഇഒ പദവി ബൈജു രവീന്ദ്രൻ വീണ്ടും ഏറ്റെടുത്തിട്ടുണ്ട്. ഭാര്യ ദിവ്യക്കൊപ്പം ബൈജൂസിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് ബൈജു രവീന്ദ്രൻ. 

Byju’s founder Baiju Ravindran is grappling with a financial crisis as his net worth plunges to zero. Learn about the challenges facing the ed-tech startup and Ravindran’s efforts to overcome them.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version