കൽസുബായ് പർവതദൃശ്യങ്ങളുമായി ആനന്ദ്  മഹീന്ദ്ര

മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കൽസുബായ് പർവതത്തിൻ്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കു വച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.  

മഹാരാഷ്ട്രയുടെ എവറസ്റ്റ്” എന്നും അറിയപ്പെടുന്ന കൽസുബായ് കൊടുമുടി   അഹമ്മദ്‌നഗർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്, ഏകദേശം 5,400 അടി (1,646 മീറ്റർ) ഉയരമുണ്ട്. ഇത് പശ്ചിമഘട്ട മലനിരകളിലെ  സഹ്യാദ്രി ഉപ ശ്രേണിയിൽ, കൽസുഭായ് ഹരിശ്ചന്ദ്രഗഡ് വന്യജീവി സങ്കേതത്തിൻ്റെ ഭാഗമാണ്.

ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചതിങ്ങനെ:

“ഇത് മഹാരാഷ്ട്രയിലെ ഇഗത്പുരിക്കടുത്തുള്ള കൽസുബായ് പർവതമാണ്, ഞങ്ങളുടെ എഞ്ചിൻ ഫാക്ടറിക്ക് സമീപമാണ്. ഞാൻ ഇഗത്പുരിയിൽ നിരവധി തവണ പോയിട്ടുണ്ട്, എന്നാൽ ഈ സ്ഥലത്തെക്കുറിച്ചും അതിൻ്റെ ഭംഗിയെക്കുറിച്ചും കേട്ടിട്ടില്ല. അവിടം തീർച്ചയായും  സന്ദർശിക്കുക . “Stop & smell the roses” ജീവിതത്തിൽ നാം തീർച്ചയായും സമയമെടുക്കേണ്ടതുണ്ട്”.

ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് എക്‌സിൽ ഒരു ദശലക്ഷത്തോളം വ്യൂസ്  ലഭിച്ചു, ആളുകൾ കൽസുബായി പർവതത്തിൽ നിന്ന് ദൃശ്യമാകുന്ന സൗന്ദര്യം വിവരിക്കുകയും സ്ഥലത്തെക്കുറിച്ചുള്ള ചില കഥകൾ  അവിടെ പങ്കിടുകയും ചെയ്യുന്നു.

 വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, പുൽമേടുകൾ, ചരിത്രപ്രാധാന്യമുള്ള രത്തങ്ങാട്, മാടൻ, കുളങ്ങ്, അലംഗ് കോട്ടകൾ  എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ ചുറ്റുപാടുകളിലൂടെയാണ് കൽസുബായ് കൊടുമുടി  ട്രെക്കിംഗ് കടന്നു പോകുന്നത്.

 പോസ്റ്റ് കണ്ട M&M  ജീവനക്കാരടക്കം ആനന്ദ് മഹീന്ദ്രയോടു കൽസുബായ് പർവതത്തിലേക്ക് ഒരു കമ്പനി ഔട്ടിംഗ് അല്ലെങ്കിൽ ടീം ബിൽഡിംഗ് ട്രെക്കിങ്ങിനുള്ള സാധ്യകൾ കൊണ്ട് വരാൻ അഭ്യർത്ഥിച്ചു.   

Anand Mahindra Shares Breathtaking Views of Mount Kalsubai | Mahindra Group Employees Eager for Company Outing

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version