പുതിയ മുന്നേറ്റവുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ട്രാക്കുകൾക്കിടയിൽ നീക്കം ചെയ്യാവുന്ന സോളാർ പാനൽ സംവിധാനം സ്ഥാപിച്ചാണ് റെയിൽവേയുടെ സുസ്ഥിര മുന്നേറ്റം. ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് (BLW) ആണ് ഇന്ത്യയിൽ ആദ്യമായി ഇത്തരമൊരു സംവിധാനം സ്ഥാപിച്ച് ചരിത്രം കുറിച്ചിരിക്കുന്നത്.
70 മീറ്റർ നീളമുള്ള ഇൻസ്റ്റാളേഷനിൽ 28 സോളാർ പാനലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 kWp ആണ് മൊത്തം ശേഷി. റെയിൽവേ പ്രവർത്തനങ്ങളിൽ സുസ്ഥിര ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും 2030ഓടെ നെറ്റ്-സീറോ കാർബൺ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പാനലുകൾ എപ്പോക്സി റെസിൻ ഉപയോഗിച്ച് കോൺക്രീറ്റ് സ്ലീപ്പറുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ട്രെയിനുകൾ ഓടുമ്പോൾ ഉണ്ടാകുന്ന ആഘാതങ്ങളും വൈബ്രേഷനുകളും ചെറുക്കാൻ റബ്ബർ പാഡിംഗും ഉപയോഗിച്ചിരിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ ട്രെയിൻ ചലനം തടസ്സപ്പെടാതെ, റെയിൽവേ ശൃംഖലയ്ക്ക് പുനരുപയോഗ ഊർജ്ജ പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും.
Indian Railways has installed a first-of-its-kind system of removable solar panels between tracks to boost renewable energy and achieve its net-zero carbon target.