അടിസ്ഥാന സൗകര്യ, ലോജിസ്റ്റിക് മേഖലകളിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ  തന്ത്രപ്രധാനമായ ഏറ്റെടുക്കലിന് ഒരുങ്ങി അദാനി ഗ്രൂപ്പ് (Adani Group). ശ്രീ ദിഗ്‌വിജയ് സിമന്റ് കമ്പനിയുടെ (Shree Digvijay Cement Company) നിർമാണ പ്ലാന്റും തുറമുഖ സൗകര്യങ്ങളും ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്.

ശ്രീ ദിഗ്‌വിജയ് കമ്പനിയുടെ വ്യാവസായിക, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ ആസ്തികളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുക. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിലവിലുള്ള വിശാല തന്ത്രവുമായി യോജിക്കുന്നതാണ് പുതിയ നീക്കം.

ദിഗ്‌വിജയ് സിമന്റ് കമ്പനിയുടെ തുറമുഖ സൗകര്യങ്ങൾ കൂട്ടിച്ചേർക്കുന്നത് അദാനി ഗ്രൂപ്പിന്റെ തുറമുഖ പ്രവർത്തനങ്ങൾ ഗണ്യമായി വർധിപ്പിക്കും എന്നാണ് വിലിയിരുത്തൽ. ഇതിനു പുറമേ സിമൻറ് നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്നതിലൂടെ, അദാനി ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യ മേഖലയിലെ സ്വാധീനവും ശക്തമാകും. ഏറ്റെടുക്കൽ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് ശൃംഖലയിലും വൻ സ്വാധീനമുണ്ടാക്കും. 

Adani Group is planning to acquire the plant and port assets of Shree Digvijay Cement to strengthen its position in the infrastructure and logistics sectors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version