സംസ്ഥാനത്തിൻ്റെ കാലാവസ്ഥാ ചരിത്രത്തിൽ ആദ്യമായി കൊടും ചൂടിൻ്റെ പശ്ചാത്തലത്തിൽ ഓറഞ്ച് ലെവൽ മുന്നറിയിപ്പ് വന്നിരിക്കുന്നു. അതും പാലക്കാട്ടു തന്നെ. കഴിഞ്ഞ മൂന്ന് ദിവസമായി 41 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.   കൊടും ചൂടിൻ്റെ പശ്ചാത്തലത്തിൽ തൃശ്ശൂരിലും കൊല്ലത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ, ഈ വർഷം മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അലർട്ട്  ആദ്യമായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ച ഏപ്രിലിൽ കേരളത്തിൽ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയതെന്ന് ഐഎംഡി പറഞ്ഞു, പാലക്കാട് ഏപ്രിൽ 26 മുതൽ 28 വരെ ചൂട് തരംഗം രേഖപ്പെടുത്തി.  

2016ൽ പാലക്കാട് ഏറ്റവും ഉയർന്ന താപനിലയായ 41.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉഷ്ണതരംഗമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡം പാലിച്ചിരുന്നില്ല. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 41.8C 1987ലും പാലക്കാട്  രേഖപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച പാലക്കാട്, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗം രൂക്ഷമായിരുന്നു. പാലക്കാടിൻ്റെ പരമാവധി താപനില സാധാരണയിൽ നിന്ന് 5 ഡിഗ്രി സെൽസിസ് ഉയർന്നു  41.3 ഡിഗ്രി സെൽഷ്യസ് ആയി.  തൃശ്ശൂരിലെ വെള്ളാനിക്കരയിൽ സാധാരണയിൽ നിന്ന് 5.5 ഡിഗ്രി സെൽഷ്യസ് ഉയർന്നു  40  
ഡിഗ്രി സെൽഷ്യസ് ആയി.  

മേയ് 2 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. മേയ് 3 വരെ 12 ജില്ലകളിൽ പരമാവധി താപനില സാധാരണയിൽ നിന്ന് 3-5 ഡിഗ്രി സെൽഷ്യസ് കൂടുതലായി അനുഭവപ്പെടും  എന്നാണ് ഐഎംഡി യുടെ മുന്നറിയിപ്പ് .

 പാലക്കാട് 41 ഡിഗ്രി സെൽഷ്യസ്, കൊല്ലത്തും തൃശ്ശൂരിലും 40 ഡിഗ്രി സെൽഷ്യസ്, കോഴിക്കോട് 39 ഡിഗ്രി സെൽഷ്യസ്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ്, എറണാകുളത്ത്, മലപ്പുറം, കാസർകോട് 37 ഡിഗ്രി സെൽഷ്യസ്, തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഉയർന്ന താപനില.

 മെയ് 2 വരെ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

The unprecedented heatwave alert in Kerala, with Palakkad experiencing its first orange level warning due to temperatures exceeding 41 degrees Celsius. Discover the impact on districts like Thrissur and Kollam, along with precautions taken by authorities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version