ഓപ്പൺഎഐ (OpenAI) ഇന്ത്യയിൽ അവരുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ ഗോ പ്ലാൻ (ChatGPT Go) സൗജന്യമാക്കി. ഒരു വർഷത്തേക്കാണ് ചാറ്റ്ജിപിടി ഗോ സൗജന്യമാക്കിയിരിക്കുന്നത്. പരിമിത കാലയളവിലേക്കുള്ള ഓഫർ ഈ മാസം മുതൽ രാജ്യത്ത് ലഭ്യമാകും.

ഇന്ത്യയടക്കമുള്ള വിപണികളെ ലക്ഷ്യമിട്ടുള്ള ചാറ്റ്‌ജിപിടിയുടെ മിഡ്-ടയർ പ്ലാനാണ് മാസംതോറും 399 രൂപ ഈടാക്കിയിരുന്ന ‘ചാറ്റ്ജിപിടി ഗോ’ സബ്‌സ്‌ക്രിപ്ഷൻ. ഈ ചാറ്റ്‌ജിപിടി പ്ലാനാണ് ഇപ്പോൾ ഒരു വർഷത്തേക്ക് സൗജന്യമാക്കിയിരിക്കുന്നത്. ഭാരതി എയർടെല്ലുമായി സഹകരിച്ച് സൗജന്യ എഐ സേവനം നൽകുന്ന പെർപ്ലെക്‌സിറ്റിക്കും 19500 രൂപ വിലയുള്ള എഐ പ്രോ മെമ്പർഷിപ്പ് വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് സൗജന്യമാക്കിയ ഗൂഗിളിനും നേരിട്ട് വെല്ലുവിളിയുയർത്താനാണ് ചാറ്റ്ജിപിടി ഇതിലൂടെ ലക്ഷ്യമിടുന്നത്. 

OpenAI has made its mid-tier ChatGPT Go plan, usually priced at ₹399/month, free for one year in India. This move intensifies competition with free AI services offered by Google and Perplexity AI.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version