എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ഓടിത്തുടങ്ങും.
ബംഗളൂരു, എറണാകുളം നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ തന്നെ യാത്ര ആരംഭിക്കുമെന്ന് ബംഗളൂരു റെയിൽവേ അധികൃതർ അറിയിച്ചു. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൊച്ചിക്കും ബെംഗളൂരുവിനുമിടയിൽ ആരംഭിക്കുന്നത് നിലവിൽ സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കുന്ന ദൈനംദിന യാത്രക്കാർക്ക് വലിയ സൗകര്യമാകും. 9 മണിക്കൂറെടിൽ ട്രെയിൻ എറണാകുളത്തു നിന്നും ബംഗളുരുവിലെത്തും.
ഏപ്രിലിൽ കേരളത്തിലെത്തിയ എട്ട് കോച്ചുകളുള്ള മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് കൊല്ലത്ത് സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം മാർഷലിങ് യാർഡിലെ പിറ്റ് ലൈനിലെ ഇലക്ട്രിക്കൽ സജ്ജീകരണം പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.ഇതാണ് വന്ദേഭാരത് എത്താൻ വൈകുന്നത്.
എറണാകുളം മാർഷലിംഗ് യാർഡിലെ പിറ്റ് ലൈൻ വിജയകരമായി വൈദ്യുതീകരിക്കുന്നതോടെ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് കൈവരും. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വരവിനായി രാജ്യത്തുടനീളമുള്ള യാർഡുകൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് റെയിൽവേയുടെ നിർദേശപ്രകാരം ഈ വൈദ്യുതീകരണം.
വന്ദേ ഭാരത് എക്സ്പ്രസ് എറണാകുളത്ത് നിന്ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1:35 ന് ബെംഗളൂരുവിലെത്തും. മടക്കയാത്രയിൽ, ട്രെയിൻ ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2:05 ന് പുറപ്പെട്ട് രാത്രി 10:45 ന് എറണാകുളത്തെത്തും.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈ-റോഡ്, സേലം തുടങ്ങിയ സ്റ്റേഷനുകളിൽ നിർത്തും.
Get ready for the launch of the Ernakulam-Bengaluru Vande Bharat Express, offering a convenient travel option between the two cities. Learn about the schedule, halts, and journey details.