ചിത്രദുർഗ-ദാവൻഗെരെ റൂട്ട്

വരുന്നൂ… ‘ലൈഫ്‌ലൈൻ.’ ബെംഗളൂരുവിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന  പുതിയ ചിത്രദുർഗ-ദാവൻഗെരെ സ്ട്രെച്ച് 6-ലെയ്ൻ ഹൈവേ റൂട്ട്.  ഇനി യാത്രാ സമയവും ലാഭിക്കാം,  ഇന്ധനവും ലാഭിക്കാം.

ബെംഗളൂരു-മുംബൈ യാത്രക്കാർക്ക് വലിയ ആശ്വാസമായി  കർണാടകയിലെ പുതിയ ആറുവരി ഹൈവേയുടെ  ചിത്രദുർഗ-ദാവൻഗെരെ 72-കിലോമീറ്റർ ഭാഗം രണ്ട് നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നതനുസരിച്ച്  മുംബൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ പുതിയ റൂട്ട് സമയം ലാഭിക്കുന്നതും ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ യാത്രയായിരിക്കും.

ഏകദേശം 1400 കോടി രൂപയാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഭാവിയിലെ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുന്നതിന്  സുസ്ഥിര സാങ്കേതിക വിദ്യകളും, ബിറ്റുമിനസ് കോൺക്രീറ്റും,  സർവീസ് റോഡുകളിൽ മില്ലിംഗ് മെറ്റീരിയലും ഉപയോഗിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ലക്ഷ്യമിടുന്നു. ദേശീയപാത-75ൻ്റെ ഭാഗമായ കർണാടകയിലെ നെലമംഗലയ്ക്കും ദേവിഹള്ളിക്കും ഇടയിൽ ഹൈവേ നിർമിക്കുമെന്ന മുൻ പ്രഖ്യാപനത്തിന് പുറമേയാണ് ഈ പദ്ധതി .
മുംബൈയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം, മെച്ചപ്പെട്ട കണക്റ്റിവിറ്റി കാരണം ചിത്രദുർഗയിലെയും ദാവൻഗെരെയിലെയും വടക്ക് പടിഞ്ഞാറൻ കർണാടകയിലെയും റിയൽ എസ്റ്റേറ്റ് വിപണിയെ ഈ പുതിയ ഹൈവേ ഉണർത്തും എന്ന പ്രതീക്ഷയുമുണ്ട്.

The economic and infrastructural impact of the Chitradurga-Davanagere Highway inauguration on Karnataka’s growth. Explore its potential to drive development and connectivity across the region.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version