നവകേരളാ ബസിന്റെ സമയക്രമം, നിരക്കിലെ അപാകത, ചെറിയ സീറ്റ് ഇവയെല്ലാം  യാത്രക്കാർക്ക് അസ്വീകാര്യമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.  ആഡംബര ബസ്സിൽ നിരക്ക് താങ്ങാനാകാത്തതാണെന്നാണ് ഒരു  വിഭാഗം യാത്രക്കാരുടെ പരാതി. കൽപ്പറ്റയിൽ നിന്ന് ബെംഗളൂരുവിലേക്ക് എയർകണ്ടീഷൻ ചെയ്ത മറ്റു യാത്രാ ബസിൽ  700 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോൾ  നവകേരള ബസിൽ പോകാൻ 1240 രൂപ മുടക്കുന്നത് ലാഭകരമല്ലെന്ന് യാത്രക്കാർ പറയുന്നു. നിലവിലെ യാത്രാ ബസുകളിൽ നിന്നും വ്യത്യസ്തമായി 26 സീറ്റുകളാണ് ബസ്സിൽ ഉള്ളത്.  അത് കൊണ്ടാണ് കെ എസ് ആർ ടി സി ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും.

ബംഗളുരുവിലേക്കുള്ള ബസ്സ് സർവീസുകൾ സീസൺ സമയത്തും വാരാന്ത്യ – വാരാദ്യങ്ങളിലും ഉയർന്ന നിരക്ക് ഈടാക്കുമ്പോൾ ഒരു ടിക്കറ്റിനു 4000 രൂപവരെ നൽകി യാത്രാ ചെയ്യാൻ മടി കാട്ടാത്ത കേരളത്തിലെ യാത്രക്കാരാണ് നവകേരള ബസ്സിന്റെ നിരക്ക് വർദ്ധനയെ കുറ്റപ്പെടുത്തുന്നത്.

എന്നാൽ, നവകേരള ബസിൻ്റെ സമയക്രമം യാത്രക്കാർക്ക് സൗകര്യപ്രദമല്ലെന്നാണ് ഒരു പരാത. അതൊന്നു ഫലപ്രദമായി ക്രമീകരിച്ചാൽ താനെ യാത്രക്കാർക്ക് നവകേരള ബസ് സ്വീകാര്യമായി മാറും. കോഴിക്കോട് ബസ് ടെർമിനലിൽ നിന്ന് പുലർച്ചെ നാലിനാണ് ബസ് പുറപ്പെടുന്നത്. നഗരത്തോട് ചേർന്ന് താമസിക്കുന്നവർ പോലും ബസ് പിടിക്കാൻ 3 മണിക്ക് എത്തേണ്ട അവസ്ഥയാണ്.  അതേസമയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ടെർമിനലിൽ വളരെ നേരത്തെ എത്തണം. കൂടാതെ, ട്രാഫിക് ബ്ലോക്കുകൾ കാരണം ബസ് ഷെഡ്യൂൾ ചെയ്തതുപോലെ രാവിലെ 11.30 ന് ബെംഗളൂരുവിൽ എത്തില്ല എന്നതാണ് പരാതി.

ഉച്ചയ്ക്ക് 2.30 ന് മടക്കയാത്ര ആരംഭിക്കുന്ന ബസ് രാത്രി 10 മണിയോടെ കോഴിക്കോട് എത്തിച്ചേരും. എന്നാൽ, കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങിയേക്കാവുന്നതിനാൽ അർധരാത്രിയോടെ മാത്രമേ ബസ് കോഴിക്കോട്ടെത്താൻ കഴിയൂ എന്നാണ് മറ്റൊരു പരാതി.  ഈ ഗതാഗത തിരക്ക് നവകേരള ബസ്സിന്‌ മാത്രമല്ല, ഈ  റൂട്ടിലോടുന്ന എല്ലാ യാത്രാ സർവീസുകളും നേരിടുന്ന പൊതു ബുദ്ധിമുട്ടാണെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

ബംഗളൂരുവിലേക്ക് സർവീസ് നടത്തി കോഴിക്കോട്ടേക്ക് മടങ്ങാൻ ബസ്സിന് 35,000 രൂപയോളം ചെലവ് വരും. സമയക്രമം പുനഃക്രമീകരിച്ചാൽ ബംഗളൂരുവിലേക്കും തിരിച്ചും  ഉള്ള  സർവീസിലൂടെ  62,000 രൂപ വീതം  വരുമാനം നേടാൻ ബസ്സിന് കഴിഞ്ഞേക്കും എന്നതാണ് മറ്റൊരു അഭിപ്രായം. ഇത്തരത്തിൽ ഒരൊറ്റ ബസ് മാത്രമാണ് കെഎസ്ആർടിസിയ്ക്കുള്ളത് എന്നതാണ് പോരായ്മ. ഇത്തരത്തിൽ ഒരു ബസ് കൂടി സർവീസിന് ഇറക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് യാത്രക്കാരുടെ അഭിപ്രായം . 

The passenger complaints and suggestions for improvement regarding the Navakerala bus service, including irregular schedules, high fares, and seating issues.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version