കോവിഷീൽഡ് വാക്സിൻ പിൻവലിച്ചു. കോവിഡ് വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ച് ആഴ്ചകൾക്ക് ശേഷമാണ്  വിപണിയിൽ നിന്നുള്ള പിൻമാറ്റം.എന്നാൽ വാണിജ്യപരമായ കാരണങ്ങളാൽ വാക്സിൻ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രാസെനെക  (AstraZeneca )  അറിയിച്ചു,. വാക്‌സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം മാർച്ച് അഞ്ചിന് വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ നൽകിയത് മെയ് അഞ്ച് മുതൽ പ്രാബല്യത്തിൽ വന്നു.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ്-19 നെതിരെയുള്ള വാക്‌സിൻ മരണത്തിനും ഗുരുതരമായ പരിക്കിനും കാരണമായതായി കണ്ടെത്തിയിരുന്നു.ചില അപൂർവ്വ സാഹചര്യങ്ങളിൽ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (TTS)  ഉൾപ്പടെ നിരവധി അസുഖങ്ങൾക്ക് വാക്സിൻ കാരണമാകുന്നതായി കമ്പനി തന്നെ സമ്മതിതിച്ചിരുന്നു. ഇത് ആളുകൾക്ക് രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമായി.

കോവിഡ് വാക്സിൻ ചില അപൂർവമായ കേസുകളിൽ ടിടിഎസിന് കാരണമാകുമെന്ന് ഫെബ്രുവരിയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച നിയമപരമായ ആസ്ട്രാസെനെക  സമ്മതിച്ചിരുന്നു.

വാക്സിൻ പിൻവലിക്കാനുള്ള തീരുമാനത്തെ കോടതി കേസുമായോ അത് ടിടിഎസിന് കാരണമാകുമെന്ന വെളിപ്പെടുത്തലുമായോ ബന്ധമില്ലെന്ന് ആസ്ട്രസെനെക്ക ആവർത്തിച്ചു.

51 കേസുകൾ കമ്പനിക്കെതിരെ ഹൈക്കോടതിയിൽ ഇതുവരെ ഫയൽ ചെയ്തിട്ടുണ്ട്. വാക്സിൻ ഉപയോഗിച്ചവരും, ഇരകളും, ബന്ധുക്കളും ഉൾപ്പടെ 100 മില്യൺ പൗണ്ട് വരെയുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫ്  റിപ്പോർട്ട് ചെയ്യുന്നു.

2020-ൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് AZD1222 വാക്‌സിൻ, AstraZeneca വികസിപ്പിച്ചെടുത്തു. ഇന്ത്യയിലും മറ്റ് താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും, “കോവിഷീൽഡ്” എന്ന പേരിൽ ഇത് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്വീഡിഷ്-ബ്രിട്ടീഷ്  നിർമ്മാതാവിൽ നിന്നുമുള്ള ലൈസൻസ് മുഖേന ഇന്ത്യയുടെ  സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് വാക്സിൻ വിതരണം ചെയ്തത്.

AstraZeneca’s decision to globally withdraw Covishield, its COVID-19 vaccine, amidst safety concerns and legal challenges, impacting vaccination efforts worldwide.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version