ചായക്കച്ചവടത്തിൽ എങ്ങനെയാണ് ചൈനീസ് സംരംഭകർ കോടികൾ കൊയ്യുന്നത്? കുറച്ച് വർഷങ്ങൾ കൊണ്ട് മാത്രം കുറഞ്ഞത് 6 ചൈനീസ് സംരംഭകരാണ് ബബിൾ ടീ എന്ന ചായ ബിസിനസ്സിലൂടെ 1 ബില്യൺ ഡോളർ അഥവാ 8000 കോടിയിലധികം ഇന്ത്യൻ രൂപ സമ്പാദിച്ച് ബില്യണയർ പട്ടം നേടിയത്. കൃത്യം പറഞ്ഞാൽ 6 ചൈനീസ് സംരംഭകരാണ് ബബിൾ ടീ ബിസിനസ്സിലൂടെ ചെറിയ സമയത്തിനുള്ളിൽ ബില്യണയറായത്. 400 കോടി ഡോളറിന്റെ അതായത്, 32,000 കോടി ഇന്ത്യൻ രൂപയുടെ വാല്യുവേഷനുമായി ഹോങ്കോങ്ങിൽ ബബിൾ ചായ ഷോപ്പുകളുടെ ചെയിൻ ലിസ്റ്റിംഗിന് പോവുകയാണ്.
Bubble tea എന്നുപറയുന്നത് ഒരു തായ്വാൻ ടീ റെസിപ്പിയാണ്. ബ്ലൻഡഡ് ടീ, പാലും ഫ്രൂട്ട്സും ഫ്രൂട്ട്സ് ജ്യൂസും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു റെസിപ്പി. അതിൽ കപ്പ ബോൾസ് ചേർത്ത് ശക്തമായി ഷേക്ക് ചെയ്ത് എടുത്താൽ ബബിൾ ടീ ആയി. ചൂടായിട്ടോ തണുപ്പിച്ചോ ഒക്കെ ബബിൾ ടീ സെർവ് ചെയ്യുന്നുണ്ട്. 1980കൾ മുതൽ ചൈനയിൽ ബബിൾ ടീ ഉണ്ട്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ബബിൾ ടീ പ്രചരിച്ചത് വലിയ ബിസിനസ്സ് ഓപ്പർച്യൂണിറ്റി തുറന്നിട്ടു. ബോബ ഷോപ്പ് അല്ലെങ്കിൽ ബബിൾ ടീ നന്നായി നടത്തിയാൽ പ്രോഫിറ്റബിളാണ്. ടീ സ്റ്റാളിലെ ഓപ്പറേഷണൽ കോസ്റ്റ് എത്രമാത്രം കൺട്രോൾ ചെയ്യാൻ പറ്റുന്നു എന്നതും മെനു തയ്യാറാക്കുന്നതിലെ ഇന്റലിജൻസും ഒക്കെയാണ് ലാഭത്തിന്റെ താക്കോൽ.
ബബിൾ ടീ ഏറ്റവും പോപ്പുലറാകുന്നത് ചൈന കഴിഞ്ഞാൽ ഇന്ത്യ ബ്രസീൽ പോലെയുള്ള രാജ്യങ്ങളിലാണ്. 2019-ൽ 250 കോടി ഡോളറാണ് ബബിൾ ടീയുടെ മാർക്കറ്റ് സൈസ് കണക്കാക്കിയിരുന്നതെങ്കിൽ 2031 ആകുമ്പോഴേക്ക് 600 കോടി ഡോളറാകുമെന്നാണ് കണക്ക്. യുഎസ്, ക്യാനഡ, ജർമ്മനി പോലെയുള്ള രാജ്യങ്ങളിൽ ബബിൾ ടീ ഇതിനകം പോപ്പുലറാണ്.
ബബിൾ ടീ ആരാധകരുള്ള നഗരങ്ങളിലെ ഒരു ഷോപ്പിൽ പ്രതിദിനം 350 കപ്പ് ടീ വരെ വിൽക്കുന്നുണ്ട്. യുവാക്കളാണ് ബബിൾ ടീയെ ഹിറ്റാക്കുന്നത്. ഫ്രൂട്ട്, ചോക്കലേറ്റ്, കോഫി, ഐസ്, ഷുഗർ എന്നിവയുടെ സാനിധ്യം ബബിൾ ടീയെ പ്രിയപ്പെട്ടതാക്കുന്നു. കോള ടൈപ്പ് കാർബണേറ്റഡ് ഡ്രിങ്കുകളോടുള്ള താൽപര്യമില്ലായ്മയും ചായയ്ക്കും കോഫിക്കും ഏറുന്ന പ്രചാരവും ബബിൾ ടീക്ക് അനുകൂലമാണ്. പിന്നെ സെലിബ്രിട്ടികൾ ഇത് നന്നായി പ്രൊമോട്ട് ചെയ്യുന്നുണ്ട്.
എന്നാൽ, ബബിൾ ടീയ്ക്ക് പക്ഷെ മറ്റ് ചില വെല്ലുവിളികളുണ്ട്. ഉയർന്ന കാലറിയും കാർബോഹൈഡ്രേറ്റും കാരണം ആരോഗ്യപ്രേമികൾ ബബിൾ ടീയിൽ അത്ര താൽപര്യം കാണിച്ചെന്ന് വരില്ല. കുടിച്ചാൽ പെട്ടെന്ന് എനർജി കേറും പക്ഷെ ഷുഗറ് കൂടുതലാണ്. അതുതന്നെയാണ് അതിന്റെ ഡീമെറിറ്റും.
വിദ്യാർത്ഥികൾ, വൈറ്റ് കോളർ തൊഴിലാളികൾ എന്നിവരൊക്കെ ബബിൾ ടീയുടെ ആരാധകരാണ്. തായ്വാൻ 1980-കളിൽ കണ്ടുപിടിച്ച വൈവിധ്യത്തിന് പേരുകേട്ട സുഗന്ധമുള്ള ബബിൾ ടീ പാൽ ചായ പാനീയങ്ങൾ ലോകമെമ്പാടും ഹിറ്റായി.
ChaPanda കൂടാതെ Guming, Mixu,Heytea എന്നിവയാണ് ചൈനയിലെ മുൻനിര ബബിൾ ടീ കമ്പനികൾ.
അതേസമയം ചൈനയുടെ സാമ്പത്തിക മാന്ദ്യം ഓഹരിയിൽ ഇറങ്ങി ഫണ്ട് സ്വരൂപിക്കാനുള്ള സ്വപ്നങ്ങൾ തകർത്തുവെന്ന് വേണം കരുതാൻ. ഹോങ്കോങ് ഓഹരി മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത് ഫണ്ട് സ്വരൂപിക്കാനുള്ള ചപാണ്ടയുടെ നീക്കം തീർത്തും നിരാശാജനകമായിരുന്നു. ചപാണ്ടയെ മാത്രല്ല, മറ്റ് കമ്പനികളുടേയും ഓഹരി സ്വപന്ങ്ങൾക്ക് വലിയ തകർച്ച ഹോങ്കോങ് മാർക്കറ്റിൽ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലേക്ക് വിപണി വിപുലീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ ചായക്കമ്പനകൾ.
Witness the rise of Baicha Baidao in China’s booming bubble tea market, as founders Wang Xiaokun and Liu Weihong aim for billionaire status with their upcoming Hong Kong stock exchange debut.