ആദ്യമായി ‌ഒരു കാർ

17 വയസ്സിൽ ഒരു പ്രാദേശിക റെസ്റ്റോറൻ്റിലെ വെയിറ്ററായാണ് പാചക വിദഗ്ധൻ ഷെഫ് പിള്ളയുടെ കരിയർ തുടങ്ങിയത്. അവിടെ നിന്ന് ലണ്ടനിലെ പാചക മേഖലയിലെത്തിയ അദ്ദേഹം 15 വർഷം പ്രശസ്ത റെസ്റ്റോറൻ്റുകളിൽ  കൂടുതൽ പ്രാവീണ്യം നേടി.  

 ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഷെഫ് പിള്ള പാചകത്തോടുള്ള തൻ്റെ അഭിനിവേശം സംരംഭകത്വത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. 2021-ൽ, റെസ്റ്റോറൻ്റ് ഷെഫ് പിള്ള, കോത്തു എക്സ്പ്രസ്, നോർത്ത് റസോയ്, യുണൈറ്റഡ് കോക്കനട്ട് റെസ്റ്റോറൻ്റ് ശൃംഖലകൾ തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ ഉൾപ്പെടെ അദ്ദേഹം സ്വന്തമായി ഒരു റെസ്റ്റോറൻ്റ് സംരംഭം ആരംഭിച്ചു.

അപ്പോളും ഷെഫ് പിള്ള പറയുന്നതനുസരിച്ചു അദ്ദേഹം പൊതുഗതാഗതത്തെ  ആശ്രയിച്ചായിരുന്നു നീങ്ങിയിരുന്നത്.

“എൻ്റെ 43 വർഷത്തെ ജീവിതത്തിൽ, എനിക്ക് ഒരിക്കലും ഒരു സൈക്കിൾ പോലും സ്വന്തമായില്ല. എനിക്ക് കാറുകളോടോ ഡ്രൈവിങ്ങിലോ ഒരു ക്രേസുണ്ടായിരുന്നില്ല. ലണ്ടനിലെ 15 വർഷത്തിനിടയിൽ, ഏതെങ്കിലും നല്ല ആഡംബര വാഹനം എൻ്റെ കൈയിൽ കിട്ടുമായിരുന്നിട്ടുംഅതിനു ശ്രമിച്ചില്ല. ഇപ്പോൾ ജോലിത്തിരക്കുകളും , നിരന്തരയാത്രകളും  
 കാരണം സ്വന്തമായൊരു  വാഹനം ഇല്ലാത്ത അവസ്ഥയായി ” എന്ന് ഷെഫ് പിള്ള പറയുന്നു  

ഒടുവിൽ ആദ്യമായി ഷെഫ് പിള്ള മെഴ്‌സിഡസ് ബെൻസ്  S-350d വേരിയൻ്റിനെ 1.60 കോടി രൂപയ്ക്കു സ്വന്തമാക്കി.

ഈ ആഡംബര സെഡാൻ 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനിലാണ് വരുന്നത്. ഇത് പരമാവധി 282 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് വാങ്ങിയതിന് പുറമേ, കഴിഞ്ഞ വർഷം ഷെഫ് പിള്ള തൻ്റെ രണ്ടാമത്തെ ആഡംബര കാറും സ്വന്തമാക്കി. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് 1.42 കോടി രൂപ വിലയുള്ള ഒരു പുതിയ പോർഷെ കയെൻ ലക്ഷ്വറി എസ്‌യുവിയാണ്.

വളരെ അപൂർവമായ മോഡലായ കയെൻ കൂപ്പെ വേരിയൻ്റാണ് അദ്ദേഹം  വാങ്ങിയത്.

ഷെഫ് പിള്ള തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്,” വാഹനങ്ങൾ ചീറിപ്പായുന്ന 6 വരി ദേശീയ പാതയിലോ കൊച്ചിയിലെ ഗതാഗതക്കുരുക്കിലോ KL 39 S 5000 എസ് ക്ലാസ് പതിയെ പോകുന്നത് നിങ്ങൾക്കൊരു തടസമായാൽ നിർത്താതെ ഹോണടിച്ച് പേടിപ്പിക്കരുതേ.. അകത്തൊരു തുടക്കക്കാരനാണുള്ളത്, സിഗ്നലിലോ തിരക്കില്ലാത്തിടത്ത് എത്തുമ്പോഴോ വണ്ടി സൈഡാക്കി നിർത്തി  ഒരു സെൽഫിയെടുത്ത് വിരട്ടി വിട്ടേക്കണേ”. ഇതാണ് ലോകമറിയുന്ന ഷെഫ് പിള്ളയുടെ കാർ പ്രേമം. 

The extraordinary journey of Chef Suresh Pillai, from humble beginnings as a waiter to becoming a millionaire chef. Learn about his dedication, passion, and unwavering commitment to success.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version