കേരളത്തിലെ ഒരു സ്വകാര്യ കോളേജ് കാമ്പസിൽ ആദ്യമായി വ്യവസായ പാർക്ക് ആരംഭിച്ചു. ജെൻറോബോട്ടിക്സ് എന്ന റോബോട്ടിക് സ്റ്റാർട്ടപ്പാണ് പാർക്ക് തുടങ്ങിയത്. ഈ പാർക്ക് ജെൻറോബോട്ടിക്സിൻ്റെ നേതൃത്വത്തിൽ ഹ്യൂമനോയിഡ് റോബോട്ടിക്സിനെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണകേന്ദ്രമായി പ്രവർത്തിക്കും.
ലോകത്താദ്യമായി റോബോട്ടിക് സ്കാവെഞ്ചർ ബാൻഡികൂട്ട് നിർമ്മിക്കുന്നതിന് പേരുകേട്ട ജെൻറോബോട്ടിക് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളത്തെ മൂവാറ്റുപുഴയിലുള്ള ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (ICET) ആണ് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ‘ഇൻഡസ്ട്രി ഓൺ കാമ്പസ്’ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഒരു സ്വകാര്യ കോളേജിൽ ആരംഭിക്കുന്ന ആദ്യത്തെ വ്യവസായ പാർക്കാണിത്.
3 കോടി രൂപ ചിലവിട്ട് ആരംഭിക്കുന്ന ഈ അത്യാധുനിക കേന്ദ്രത്തെ, വിദ്യാഭ്യാസ മേഖലയിൽ ശരിയായ ഗവേഷണത്തിലൂടെ AI, റോബോട്ടിക്സ് എന്നിവയെ സമന്വയിപ്പിക്കുന്നതിന് നേതൃത്വം നൽകും. ഐസിഇടി കാമ്പസിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടോം തോമസ് പാർക്ക് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മികച്ച മൂന്ന് AI സ്റ്റാർട്ടപ്പുകളിൽ ഇടംപിടിച്ച ജെൻറോബോട്ടിക്സ് ഈ പങ്കാളിത്തത്തിലൂടെ ഹ്യൂമനോയിഡ്, സെമി-ഹ്യൂമനോയിഡ് റോബോട്ടിക്സ്, എഐ എന്നിവയ്ക്കായി വിപുലമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത് .
ഒരു നൂതന ഗവേഷണ-വികസന ലബോറട്ടറിയും അത്യാധുനിക റോബോട്ടിക് പ്രൊഡക്ഷൻ സൗകര്യവും ഇവിടെ ഉണ്ടായിരിക്കും.
വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പുകൾ, ഗവേഷണം എന്നിവ സുഗമമാക്കാൻ കേന്ദ്രത്തിൽ അവസരം ഉണ്ടാകും. കേരളത്തിലെ കോളേജുകളിലുടനീളം ടെക്നോളജി സെൻ്ററുകൾ ആരംഭിക്കുകയാണ് ജെൻറോബോട്ടിക്സിൻ്റെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിലെ കാമ്പസുകളിലും സമാന പദ്ധതി വ്യാപിപ്പിക്കാൻ ജെൻറോബോട്ടിക്സ് പദ്ധതിയിടുന്നുണ്ട്.
Genrobotics is pioneering robotics research in Kerala with the launch of the state’s first industrial park at Ilahia College of Engineering and Technology (ICET). Learn about their collaboration with ICET and their vision for advancing AI and robotics education.