ജുമൈറ ബീച്ചിൽ റോബോ ഇൻസ്പെക്ടർ

ജുമൈറ 3 ബീച്ചുകളിൽ സുരക്ഷയും നിയന്ത്രണങ്ങളും ഉറപ്പാക്കാൻ  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)  രംഗത്തിറക്കിയത്  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ചിന്തിക്കുന്ന  അത്യാധുനിക ടെക്നോളജിയിൽ വികസിപ്പിച്ച  അഞ്ചടി 200 കിലോ റോബോട്ട് റോബോ-ഇൻസ്പെക്ടർ. 4K ക്യാമറകളുടെയും ചലന സെൻസറുകളുടെയും ഒരു നിരയുമായാണ് റോബോട്ട് പട്രോളിങ്ങിനിറങ്ങുന്നത്.

ഒരു മാസം നീണ്ടുനിൽക്കുന്ന പരീക്ഷണ കാലയളവിൽ അതിൻ്റെ കഴിവുകൾ മികച്ചതാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ വ്യക്തമാക്കി.  ഒഹെൽമെറ്റ് ഇല്ലാത്ത റൈഡർമാർ മുതൽ അനധികൃത പാർക്കിംഗ് വരെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ ഈ സ്വയംഭരണ റോബോട്ട്  ചൈനീസ് റോബോട്ടിക്സ് സ്ഥാപനമായ ടെർമിനസുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്.
 
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 5 മുതൽ പുലർച്ചെ 1 വരെയും പ്രവർത്തനസമയത്ത് 4K ക്യാമറയും മോഷൻ സെൻസറുകളും സജ്ജീകരിച്ചിരിക്കുന്ന റോബോട്ട് ജുമൈറ ബീച്ചിൻ്റെ 600 മീറ്റർ പരിധിയിൽ സൂക്ഷ്മമായി പട്രോളിംഗ് നടത്തുന്നു.   ഈ റോബോട്ട് നിയമ ലംഘനങ്ങൾ  തിരിച്ചറിയുന്നതിൽ 85% കൃത്യത കാണിക്കുന്നു. വിശകലനത്തിനും പ്രവർത്തനത്തിനുമായി നിമിഷങ്ങൾക്കകം RTA യിലേക്ക് ഡാറ്റ കൈമാറാനും കഴിയും.

വൈവിധ്യമാർന്ന കാലാവസ്ഥയിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന റോബോ-ഇൻസ്പെക്ടർ കാൽനടയാത്രക്കാരുടെയും റൈഡർമാരുടെയും സുരക്ഷ ഉറപ്പാക്കാൻ സെൻസറുകൾ ഉപയോഗിക്കുന്നു. 1.5 മീറ്ററിനുള്ളിൽ തടസ്സങ്ങളെ തടയാനോ നിയന്ത്രിക്കാനോ ഉള്ള അതിൻ്റെ കഴിവ് ദുബായിലെ റോഡുകൾ സുരക്ഷിതമാക്കും. 360-ഡിഗ്രി കവറേജും രാത്രി കാഴ്ച ശേഷിയും ഇതിനുണ്ട്.

എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയാണ് ആർടിഎ വിഭാവനം ചെയ്യുന്നത്.  

2022 ഏപ്രിൽ മുതൽ 63,500-ലധികം ഇ-സ്കൂട്ടർ പെർമിറ്റുകൾ നൽകിയതോടെ, RTA യുടെ സംരംഭം റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. നിർബന്ധിത പരിശീലന കോഴ്സുകളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും, ദുബായിലെ തിരക്കേറിയ തെരുവുകളിൽ ഉത്തരവാദിത്തത്തോടെ നാവിഗേറ്റ് ചെയ്യാൻ റൈഡർമാർക്ക് ഇത് മാതൃകയാണ് .

Dubai’s Roads and Transport Authority (RTA) is revolutionizing beach safety with a cutting-edge surveillance robot along the shores of Jumeirah 3.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version