ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) ഫുട്ബോളിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഇപിഎല്ലിന് ഏറെ ആരാധകരുള്ള രാജ്യമായ ഇന്ത്യയിൽ ലീഗ് കൂടുതൽ ജനപ്രീതിയുള്ളതാക്കാനും പ്രവർത്തനങ്ങൾ സജീവമാക്കാനുമാണ് സഞ്ജുവിനെ ഈ റോൾ ഏൽപ്പിച്ചതെന്ന് പ്രീമിയർ ലീഗ് പ്രതിനിധി വ്യക്തമാക്കി. തന്റെ ഫാൻബേസിലൂടെ ക്രിക്കറ്റിനും ഫുട്ബോളിനും ഇടയിലുള്ള വിടവ് നികത്താൻ സഞ്ജുവിന് കഴിയുമെന്നും, അതുവഴി ഇന്ത്യയിൽ കൂടുതൽ സമഗ്രമായ കായിക അന്തരീക്ഷം വളർത്തിയെടുക്കാൻ കഴിയുമെന്നും പ്രീമിയർ ലീഗ് പ്രതിനിധി കൂട്ടിച്ചേർത്തു.

Sanju Samson EPL Ambassador

പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൻറെ ഭാഗമായി, മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ആരാധക കൂട്ടായ്മയിൽ സഞ്ജു മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ സ്‌ട്രൈക്കറുമായിരുന്ന മൈക്കൽ ഓവനൊപ്പം വേദി പങ്കിട്ടു. താൻ ലിവർപൂളിൻറെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ സഞ്ജു സാംസൺ ക്ലബ്ബിനോടുള്ള തൻറെ ആരാധന പങ്കുവെയ്ക്കുകയും ഫുട്‌ബോളുമായുള്ള തൻറെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) കേരള ബ്ലാസ്റ്റേർസ് എഫ്‌സിയുടെ (Kerala Blasters) ബ്രാൻഡ് അംബാസഡർ കൂടിയായിരുന്നു സഞ്ജു സാംസൺ. സൂപ്പർ ലീഗ് കേരളയുടെ ഭാഗമായും താരം പ്രവർത്തിക്കുന്നുണ്ട്.

cricketer sanju samson is the new official EPL brand ambassador in india to boost the league’s popularity. he shared the stage with michael owen.

Share.
Leave A Reply

Exit mobile version