പാത്രം കഴുകി ജീവിതം തുടങ്ങി ഇന്ന് വിറ്റുവരവ് 300 കോടി

എട്ട് വർഷത്തോളം കാൻ്റീനിൽ പാത്രം കഴുകുകയായിരുന്നു  ജയറാം ബാണൻ എന്ന ചെറുപ്പക്കാരൻ. ക്രമേണ വെയിറ്ററായി മാറി, പിന്നീട് മാനേജർ തസ്തികയിൽ എത്തി, അങ്ങിനെ  മാസം 200 രൂപ വേതനം കിട്ടി തുടങ്ങി. അതേ  ജയറാംബാണൻ ഇന്ന്  പ്രശസ്തമായ ഭക്ഷ്യ ശൃംഖലയായ സാഗർ രത്‌നയുടെ ഉടമയാണ്. വാർഷിക വിറ്റുവരവാകട്ടെ 300 കോടിയിലധികം രൂപയും.

ഇന്ന് ഡെൽഹിയിലും ഉത്തരേന്ത്യയിലുടനീളവും, മറ്റു രാജ്യങ്ങളിലും  വ്യാപിച്ചുകിടക്കുന്നു സാഗർ രത്‌ന.

1967-ൽ പതിമൂന്നാം വയസ്സിൽ, കർണാടകയിലെ   ഉഡുപ്പി സ്വദേശിയായ  ജയറാം ബാനൻ പിതാവിൻ്റെ വാലറ്റിൽ നിന്ന് കുറച്ച് പണം മോഷ്ടിക്കുകയും വീട്ടിൽ നിന്ന് ഓടിപ്പോകുകയും ചെയ്തു. നവി മുംബൈയിലെ പൻവേലിലുള്ള ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിന്റെ കാൻ്റീനിൽ  പാത്രം കഴുകി  ജോലി തുടങ്ങിയ അദ്ദേഹത്തിന് മാസം കൂലി 18 രൂപയായിരുന്നു.

എട്ട് വർഷത്തോളം കാൻ്റീനിൽ ജോലി ചെയ്തിരുന്ന ജയറാം ബാണൻ ക്രമേണ വെയിറ്ററായി മാറി, പിന്നീട് മാനേജർ തസ്തികയിൽ എത്തിയ സമയത്ത്  ഒരു ദക്ഷിണേന്ത്യൻ ഫുഡ് റെസ്റ്റോറൻ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. തുടർന്ന് മുംബൈയിൽ തൻ്റെ ആദ്യത്തെ ഔട്ട്ലെറ്റ് തുറക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ താമസിയാതെ മനസ്സ് മാറ്റി .

 1973ൽ ഡൽഹിയിലേക്ക് താമസം മാറിയ  ജയറാം ബാണൻ ഗാസിയാബാദിൽ സർക്കാർ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിൽ കാൻ്റീന് സ്ഥാപിക്കാനുള്ള കരാർ സ്വന്തമാക്കി.

 1986-ൽ അദ്ദേഹം തൻ്റെ സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയും ഡൽഹിയിലെ ഡിഫൻസ് കോളനിയിൽ സാഗർ എന്ന പേരിൽ തൻ്റെ ആദ്യത്തെ ഔട്ട്‌ലെറ്റ് ആരംഭിച്ചു.

അക്കാലത്ത്, ദക്ഷിണേന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാൻ ആളുകൾ ഡൽഹിയിലെ വുഡ്‌ലാൻഡിലും ദസ്പ്രകാശ റെസ്റ്റോറൻ്റിലും പോകുന്നത് ഇഷ്ടപ്പെട്ടിരുന്നു. ജയറാമിന്  1991-ൽ വുഡ്‌ലാൻഡ് റെസ്റ്റോറൻ്റ് ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചു. പിന്നീട്  റെസ്റ്റോറൻ്റിൻ്റെ പേര് സാഗർ രത്‌ന എന്നാക്കി മാറ്റി.

നിലവിൽ, സാഗർ രത്‌നയ്ക്ക് കാനഡ, സിംഗപ്പൂർ, ബാങ്കോക്ക് അടക്കം  ലോകമെമ്പാടും നിരവധി ഔട്ട്‌ലെറ്റുകൾ ഉണ്ട്.

ജയറാം ബാണൻ തൻ്റെ റെസ്റ്റോറൻ്റ് ഉത്തരേന്ത്യയിലുടനീളം 50-ലധികം ഔട്ട്‌ലെറ്റുകളിലേക്ക് വിപുലീകരിച്ചു. ലോകമെമ്പാടുമുള്ള 100 ലധികം റെസ്റ്റോറൻ്റുകളുള്ള അദ്ദേഹത്തിന് 300 കോടി രൂപയുടെ വാർഷിക വിറ്റുവരവുണ്ട്.  

Explore the awe-inspiring journey of Jayaram Banan, the founder of Sagar Ratna, from washing dishes to building a global restaurant empire, epitomizing resilience and determination.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version