യുഎഇയില്‍ മഴക്കെടുതിയിൽ നാശ നഷ്ടങ്ങൾ നേരിട്ടവരുടെ വാഹന – വ്യക്തിഗത വായ്പകളുടെ  തിരിച്ചടവില്‍ ബാങ്കുകള്‍ ഇളവ് നൽകി തുടങ്ങി. ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാത്തവർക്കും അപേക്ഷ പുനഃപരിശോധിക്കാൻ സെൻട്രൽ ബാങ്ക് അവസരമൊരുക്കിയിട്ടുണ്ട്.  വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ക്കുള്‍പ്പടെ വ്യാപകമായ നാശം സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ വായ്പ തിരിച്ചടവില്‍ ബാങ്ക് ഇളവ് നല്‍കും.

മഴക്കെടുതിയിൽപ്പെട്ടവർക്ക് പണയ വായ്‌പ ഒഴികെ മറ്റു  വായ്പ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നല്‍കണമെന്ന് നേരത്തെ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശം നല്‍കിയിരുന്നു. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശിച്ചിരുന്നു.
 
ഇന്‍ഷുറന്‍സില്‍ നിന്നും നിരസിക്കപ്പെട്ട അപേക്ഷകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന് കീഴിലുളള സനദക് പ്ലാറ്റ് ഫോം വഴി പുന: പരിശോധനയ്ക്ക് സമർപ്പിക്കാം.  ഇന്‍ഷുറന്‍സില്‍ നിന്നുണ്ടായ തീരുമാനം നീതിപൂർവമല്ലെന്ന് പരാതിയുണ്ടെങ്കില്‍ സനദക് പ്ലാറ്റ് ഫോം വഴി തെളിവുകള്‍ സഹിതം അപേക്ഷ നല്‍കാം. sanadak.gov.ae എന്ന  വെബ്സൈറ്റിലോ സനദക് ആപ്പിലോ യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരാതികള്‍ സമർപ്പിക്കാം. ആവശ്യമായ വിവരങ്ങളും നൽകണം.

 സനദക്കിനെ സമീപിക്കുന്നതിന് മുമ്പ് ആദ്യം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയില്‍ പരാതി നല്‍കിയിരിക്കണം.പരാതി നല്‍കി 30 ദിവസം കാത്തിരുന്നതിന് ശേഷവും നടപടി ഉണ്ടായില്ല എന്നുണ്ടെങ്കില്‍ സനദക്കിനെ സമീപിക്കാം. ഇൻഷുറൻസ് കമ്പനിയിലോ, കോടതിയിലോ പരിഗണനക്കിരിക്കുന്ന കേസുകൾ സനദക്കില്‍ അവതരിപ്പിക്കരുത് . യുഎഇ കേന്ദ്രബാങ്ക് നിയന്ത്രണത്തിന് പുറത്തുളള വിഷയങ്ങ\ളും പാടില്ല.  ഇന്‍ഷുറന്‍സ് കമ്പനിക്കും വ്യക്തിക്കും തമ്മില്‍ സമയവായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ പരാതിയുമായി മുന്നോട്ടുപോകരുത്.  

ദുബായിലാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് പൊലീസ് റിപ്പോർട്ടു നേടിയെടുക്കുകയാണ് . ‘To Whom It May Concern’ സർട്ടിഫിക്കറ്റിനായി ദുബായ് പൊലീസിന്‍റെ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ അപേക്ഷിക്കാം. വാഹനത്തിന്‍റെ കേടുപാടുകള്‍ സംബന്ധിച്ചുളള വിശദവിവരങ്ങളും ഫോട്ടോകളും ആപ്പിലൂടെ സമർപ്പിക്കണം. ഫീസ് അടച്ച് അഞ്ച് മിനിറ്റിനുളളില്‍ തന്നെ ഡിജിറ്റലായി സർട്ടിഫിക്കറ്റ് ലഭിക്കും. ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യാൻ ഈ സർട്ടിഫിക്കറ്റ് സഹായകരമാകും. സ‍ർട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടനെ ഇന്‍ഷുറന്‍സ് ബ്രോക്കറെ അറിയിക്കാം. കേടുപാടുകള്‍ രേഖപ്പെടുത്തണം. അതായത് കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങളുടെ ഫൊട്ടോഗ്രാഫുകളോ വീഡിയോകളോ സമർപ്പിക്കണം. നാശനഷ്ടത്തിന്റെ വ്യാപ്തി കൃത്യമായി വിലയിരുത്താൻ ഈ രേഖപ്പെടുത്തല്‍ സഹായിക്കും.

 പൊലീസ് സർട്ടിഫിക്കറ്റിന് പുറമെ പൊലീസ് അസല്‍ റിപ്പോർട്ട് തേടണം. വാഹന റജിസ്ട്രേഷൻ കാർഡിന്റെയും (മുല്‍കിയ) സാധുവായ ഡ്രൈവിങ് ലൈസൻസിന്റെയും പകർപ്പുകൾ നൽകി നാശനഷ്ടങ്ങൾ വിവരിക്കുന്ന അസല്‍ പൊലീസ് റിപ്പോർട്ട് വാങ്ങണം. അടുത്തുളള പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പൊലീസ് റിപ്പോർട്ട് വാങ്ങേണ്ടത്.   പൊലീസ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ വിവരങ്ങള്‍ നല്‍കാം. ആവശ്യമായ രേഖകള്‍ക്കൊപ്പം പൊലീസ് റിപ്പോർട്ടും സമർപ്പിക്കണം.  

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുളള ഇന്‍ഷുറന്‍സ് ഹോം ഓണേഴ്സ് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ പ്രോപ്പർട്ടി ഇന്‍ഷുറന്‍സ് പേരിലുള്ളതാണ് . തീ, മോഷണം, നശീകരണം, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ പരിരക്ഷ നല്‍കുകയെന്നുളളതാണ് ഇന്‍ഷുറന്‍സിലൂടെ ലക്ഷ്യമിടുന്നത്. കെട്ടിടത്തിന്‍റെ ഭിത്തികള്‍, മേല്‍ക്കൂര, അടിത്തറ, കെട്ടിടത്തില്‍ ഘടിപ്പിച്ചിട്ടുളള വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം കെട്ടിട ഇന്‍ഷുറന്‍സില്‍ പരിരക്ഷ ലഭിക്കും. 

UAE banks are providing loan repayment concessions to residents affected by recent rains. Learn how to apply for relief and re-examine insurance claims through the Sanadak platform.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version