2022ൽ പുറത്തിറങ്ങിയ റോക്കട്രി ദി നമ്പി എഫക്ട് എന്ന ചിത്രത്തിനു വേണ്ടി നടൻ മാധവൻ ശരീരഭാരം ഏറെ വർധിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ ഷൂട്ടിനു ശേഷം വെറും മൂന്നാഴ്ചയ്ക്കുള്ളിൽ ശരീരഭാരം കുറച്ച് താരം ശ്രദ്ധ നേടിയിരുന്നു. ആ വെയ്റ്റ് ലോസിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
വർക്ക് ഔട്ട്, ജിം, സപ്ലിമെന്റ്, സർജറി തുടങ്ങിയവയൊന്നും ഇല്ലാതെയാണ് താരം വൻ വെയ്റ്റ് ലോസ് വരുത്തിയത്. അതിനു തുണയായത് ആകട്ടെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അടക്കമുള്ള പ്രത്യേക ഭക്ഷണ ശീലവും. ഭക്ഷണം ചവക്കുന്ന രീതി മാറ്റിയതും വെയ്റ്റ് ലോസിനു സഹായിച്ചതായി അദ്ദേഹം പറയുന്നു. സാധാരണയിലും അധികം സമയമെടുത്ത് നന്നായി ഭക്ഷണം ചവച്ചരച്ച് കഴിച്ചിരുന്നത് പെട്ടെന്നുള്ള വെയ്റ്റ് ലോസിന് സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Actor R. Madhavan revealed his secret to losing significant weight in just three weeks without a gym, relying on dietary changes like intermittent fasting.