ബുർജ് ഖലീഫയ്ക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ഒരു റേഞ്ച് റോവർ ദുബായിയിലെ വലിയ കാഴ്ചയൊന്നുമല്ല. എന്നാൽ ആ കാറിന്റെ വീഡിയോയെ വൈറൽ ആക്കിയത് മറ്റൊന്നാണ്. അതിന്റേത്  കേരള നമ്പർ പ്ലേറ്റാണ്.

മലയാളി  സംരംഭകനായ ദിലീപ് ഹെയിൽബ്രോൺ താൻ 2011 ൽ വാങ്ങിയ റേഞ്ച് റോവർ കേരളത്തിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോയി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ പുറത്ത് പാർക്ക് ചെയ്തു. അതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  എവിടെ ചെന്നാലും മറ്റൊരു മലയാളിയെ തിരിച്ചറിയുന്നവരെ ആകർഷിച്ചത് ആ  വാഹനത്തിൻ്റെ കേരളാ നമ്പർ പ്ലേറ്റാണ്. “വീട്ടിൽ നിന്നുള്ള ഒരു നീണ്ട യാത്ര” എന്ന അടിക്കുറിപ്പോടെയാണ്  Dileep Heilbronn  ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കു  വച്ചിരിക്കുന്നത്.

“പ്രോപ്പർട്ടി ഡെവലപ്പർ, കാർ കളക്ടർ ” എന്നാണ് ദിലീപ് തന്റെ പ്രൊഫൈലിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

 കേരളത്തിലെ മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന ചെറുപട്ടണത്തിലാണ് ദിലീപ്  ഹെയിൽബ്രോൺ ജനിച്ചത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കി 1990-ൽ മുംബൈയിലേക്ക് താമസം മാറി. ഒരു വർഷത്തിനുശേഷം ദുബായിൽ  ഒരു MNC യിൽ ക്വാണ്ടിറ്റി സർവേയറായി വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ തുടങ്ങി. സ്ഥാപനം നൽകിയ ലേബർ ക്യാമ്പിലാണ് ഇയാൾ താമസിച്ചിരുന്നത്. 2002-ൽ ഹെയിൽബ്രോൺ  സ്വന്തം കോൺട്രാക്റ്റിംഗ് സ്ഥാപനം തുടങ്ങുകയായിരുന്നു.

The story of Malayali entrepreneur Dilip Heilbron, who drove his Range Rover from Kerala to Dubai, parking it outside the Burj Khalifa. Learn about his journey from a civil engineer to a successful property developer.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version