ജോലിത്തിരക്കിൽപ്പെട്ട് ഉല്ലാസവേളകൾ ആസ്വദിക്കാൻ അവസരം ലഭിക്കാത്തതിൽ നിങ്ങൾക്ക് വിഷമമുണ്ടോ? വിഷമിക്കേണ്ട. നിങ്ങൾക്ക് ഗോവൻ ബീച്ചും കാണാം, ഒപ്പം ജോലിയും ചെയ്യാം. ടെക്കികൾക്കായി കോ-വർക്കിങ് സ്പേസുമായി ഗോവ ഒരുങ്ങുന്നു . വർക്ക് ചെയ്യാനും ഗോവ കാണാനും ഒരേ സമയം അവസരമൊരുക്കുന്ന കോ-വർക്കിങ് സ്പേസ് ഗോവയിലെ ബീച്ചുകളിൽ ഉടൻ യാഥാർഥ്യമാകും . ഇതോടെ ജോലിയും വിനോദവും ഒരുപോലെ കൊണ്ടുപോകാൻ പറ്റുന്ന ലക്ഷ്യസ്ഥാനമായി ഗോവ മാറും.
ജോലിക്കാരായ സഞ്ചാരികളെ ഗോവ ക്ഷണിക്കുന്നത് വെറുതേയല്ല. വർക്ക് ചെയ്യാനും ഗോവ കാണാനും ഒരേ സമയം അവസരമൊരുക്കുന്ന കോ-വർക്കിങ് സ്പേസ് ഗോവയിലെ ബീച്ചുകളിൽ വരികയാണ്. ഗോവയിലെ മോർജിം, അശ്വേം എന്നീ രണ്ടു ബീച്ചുകളിൽ കോ-വർക്കിംഗ് സ്പേസുകൾ സ്ഥാപിക്കുമെന്ന് അടുത്തിടെ സംസ്ഥാന ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജോലിയും വിനോദവും ഒരുപോലെ കൊണ്ടുപോകാൻ പറ്റുന്ന ലക്ഷ്യസ്ഥാനമായി ഗോവ മാറും. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഗോവയെ ബീച്ചുകൾക്കും അപ്പുറമുള്ള ഒരു ലക്ഷ്യസ്ഥാനമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണിത്. വിനോദസഞ്ചാരത്തിനായി കൂടുതൽ തുക ചെലവഴിക്കുന്ന സഞ്ചാരികളെയും യൂറോപ്യൻ സഞ്ചാരികളെയും ഇത്തരത്തിൽ ഗോവ ലക്ഷ്യമിടുന്നു.
ജോലിക്കാരായ ആളുകൾക്കും ഗോവയിൽ വരാനും സ്ഥലങ്ങൾ കാണാനും ഒപ്പം ജോലി തുടരാനും സാധിക്കുന്ന വിധത്തിലാണ് കോ-വർക്കിങ് സ്പേസ് സെറ്റപ്പ് സഹായിക്കുക. കൂടാതെ തീരദേശ അന്തരീക്ഷം ആസ്വദിച്ച് ജോലി ചെയ്യാൻ കഴിയുന്ന വ്യക്തികൾക്ക് നോമാഡ് വിസ അനുവദിക്കുവാനും ലക്ഷ്യമുണ്ട്. ബീച്ചുകൾ കൂടാതെ, സംസ്ഥാനത്തിൻറെ സമ്പന്നമായ വൈവിധ്യ കാഴ്ചകളും സംസ്കാരവും പാചകരീതികളും ഉത്സവങ്ങളും ഇതിലേക്ക് ഉൾപ്പെടുത്തുവാൻ കഴിയുന്ന വിധത്തിൽ മാറ്റിയെടുക്കുവാനാണ് ലക്ഷ്യം, പുനരുൽപ്പാദന ടൂറിസം എന്ന ആശയം ആണ് സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടു വയ്ക്കുന്നത്.
ബീച്ച് ടൂറിസം കൂടാതെ റീജെനറേറ്റീവ് ടൂറിസം വഴി സംസ്ഥാനം ആത്മീയ വിനോദസഞ്ചാരത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ഇത് കൂടാതെ സന്ദർശകർക്ക് സുഗന്ധവ്യഞ്ജന, കശുവണ്ടി തോട്ടങ്ങൾ നേരിട്ട് പരിചയപ്പെടാനും അതിന്റെ രീതികൾ അറിഞ്ഞ് അവർക്ക് ഫാം-ഫ്രഷ് ഭക്ഷണം ആസ്വദിക്കാനുള്ള അവസരവും നൽകും. ഗോവൻ സംസ്ഥാനത്തിൻ്റെ ഊർജ്ജസ്വലവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക രീതികളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന വിധത്തിൽ ആണ് പരിപാടികൾ ഒരുക്കുക. കൂടാതെ ഹൈക്കിംഗ് പോലുള്ള പ്രവർത്തനങ്ങളും ടൂറിസം വകുപ്പ് ഒരുക്കും. സ്പെയിനിലെ ടൊമാറ്റിന ഉത്സവത്തിന് സമാനമായ ചിഖൽ കലോ പോലുള്ള പ്രത്യേക പരിപാടികളും ഒരുക്കും.
Goa is transforming into a hub for remote workers with co-working spaces on its beaches, offering both work and leisure opportunities.