അടുത്ത വർഷം യുഎഇയിൽ എയർ ടാക്സി സർവീസിന് ഒരുങ്ങുന്ന ആർച്ചർ ഏവിയേഷൻ, ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് (EVTOL) വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പൈലറ്റുമാരുടെ റിക്രൂട്ട്മെൻ്റും പരിശീലനവും നടത്തുന്നു. ഇതോടെ യുഎഇയിൽ എയർ ടാക്സി പ്രവർത്തനങ്ങൾ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്.
എയർപോർട്ട്, പൈലറ്റ്, ക്യാബിൻ ക്രൂ സ്റ്റാഫ് എന്നിവർക്കായി അബുദാബി ആസ്ഥാനമായ ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിംഗുമായി സഹകരിച്ചാണ് മിഡ്നൈറ്റ് ഫ്ലൈറ്റ് സിമുലേറ്റർ അടക്കം ഉപയോഗിച്ച് പരിശീലന കോഴ്സുകൾ നടത്തുക. ഇത്തിഹാദ് എയർവേസ്, വിസ് എയർ, എയർഅറേബിയ, ഫ്ലൈദുബായ്, ഒമാൻ എയർ തുടങ്ങി നിരവധി കാരിയറുകൾക്ക് വേണ്ട എയർപോർട്ട്, പൈലറ്റ്, ക്യാബിൻ ക്രൂ സ്റ്റാഫ് എന്നിവർക്കായി EAT പരിശീലന കോഴ്സുകൾ നടത്തുന്നുണ്ട്.
യുഎഇയിൽ Midnight aircraft നിർമ്മിക്കുന്നതിനും എമിറേറ്റ്സിൽ അന്താരാഷ്ട്ര ആസ്ഥാനം സ്ഥാപിക്കുന്നതിനുമായി ആർച്ചർ ഏവിയേഷന് അബുദാബിയിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപം ലഭിച്ചു.
അബുദാബിയിലുടനീളമുള്ള നിർണായക സ്ഥലങ്ങളിൽ വെർട്ടിപോർട്ടുകൾ നിർമ്മിക്കുന്നതിനും അടുത്ത വർഷം യുഎഇയിൽ ആർച്ചർ വാണിജ്യ എയർ ടാക്സി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ഈ നിക്ഷേപം വിനിയോഗിക്കും.
60-90 മിനിറ്റ് കാർ യാത്രകൾക്ക് വേണ്ടി വരുന്നിടത്ത് ആർച്ചേഴ്സ് മിഡ്നൈറ്റ് യാത്രാ സമയം 10-20 മിനിറ്റായി കുറയ്ക്കും. ആർച്ചേഴ്സ് മിഡ്നൈറ്റ് നാല് യാത്രക്കാർക്കുള്ള വിമാനമാണ്. ഈ ഇലക്ട്രിക് എയർ ടാക്സി കുറഞ്ഞ ചാർജിങ് വേണ്ടി വരുന്ന അതിവേഗ ബാക്ക്-ടു-ബാക്ക് വിമാനമായിരിക്കും.
അബുദാബിയിലും യുഎഇയുടെ മറ്റ് ഭാഗങ്ങളിലും അർബൻ എയർ മൊബിലിറ്റി ശൃംഖല സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ നിർണായകമായ ഒരു ഭാഗമാണ് പൈലറ്റുമാരുടെ പരിശീലനം.
Archer Aviation is set to launch air taxis in the UAE next year. Partnering with Etihad Aviation Training, they aim to recruit and train pilots for their eVTOL aircraft, advancing urban air mobility.