ഖട്ട മീതയ്ക്ക് ശേഷം അക്ഷയ്യും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മാജിക്കിൻ്റെ പശ്ചാത്തലത്തിൽ, താനും അക്ഷയ് കുമാറുമായി ഹൊറർ ഫാൻ്റസിക്കായി വീണ്ടും ഒന്നിക്കുകയാണെന്ന് സംവിധായകൻ പ്രിയദർശൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഏക്താ കപൂർ നിർമ്മിക്കുന്ന ചിത്രം 2025 ൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇനി ഏതാണ് ബോക്സ് ഓഫീസിൽ വിജയിക്കാതിരിക്കുകയും, എന്നാൽ പിനീട് അക്ഷയ കുമാറിന് നിലവാരമുള്ള ഹാസ്യനടൻ എന്ന പേരെടുത്തു നൽകുകയും ചെയ്ത ‘ഖട്ട മീത’?
2010 വരെ കാത്തിരുന്നു റിലീസ് ചെയ്ത ഖട്ടാ മീത ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ കോമഡി ചിത്രമായിരുന്നു അക്ഷയ്-പ്രിയദർശൻ കൂട്ടുകെട്ടിലെ ആറാമത്തെ ചിത്രം ഖട്ട മീത’. ഈചിത്രം പ്രിയദർശന്റെ മലയാളത്തിലെ ഒരു തകർപ്പൻ ചിത്രത്തിന്റെ റീമേയ്ക്ക് ആണെന്ന് ചിത്രത്തിന്റെ പേര് കേട്ടാൽ മലയാളി തിരിച്ചറിയും. 1988 ൽ ഇറങ്ങിയ ‘വെള്ളാനകളുടെ നാട്’.
കുൽഭൂഷൺ ഖർബന്ദ, രാജ്പാൽ യാദവ്, അസ്രാനി, ജോണി ലിവർ, അരുണ ഇറാനി, ഉർവ്വശി ശർമ, മകരന്ദ് ദേശ്പാണ്ഡെ, മനോജ് ജോഷി, മിലിന്ദ് ഗുണാജി, നീരജ് വോറ എന്നിവർക്കൊപ്പം അക്ഷയ് പ്രധാന വേഷത്തിൽ അഭിനയിച്ചു. ഒടിടിയിലെ അഭിനയത്തിന് പ്രശസ്തനായ ജയ്ദീപ് അഹ്ലാവത് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തമിഴ് താരം തൃഷയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പമാണ് അവർ ജോഡിയായത്. തൃഷയുടെ ഒരേയൊരു ബോളിവുഡ് ചിത്രമാണിത്.
പ്രിയദർശന്റെ സ്വന്തം ചിത്രമായ വെള്ളാനകളുടെ നാടിന്റെ ഔദ്യോഗിക റീമേക്ക് ആണ് അക്ഷയ് കുമാർ നായകനായ ചിത്രം. യഥാർത്ഥ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. വെള്ളാനകളുടെ നാട് 200 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടിയ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു.
35 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 62 കോടിയാണ് നേടിയത്. തിയേറ്ററുകളിൽ പ്രദർശനത്തിന് ശേഷം, ശരാശരിയിലും താഴെയാണ് ചിത്രത്തിന് റേറ്റിംഗ് വന്നത്. അക്ഷയ്യുടെയും പ്രിയദർശൻ്റെയും അവസാനത്തെ കൂട്ടുകെട്ടായിരുന്നു ഖട്ടാ മീഥ.
എന്നാൽ പിനീട് വർഷങ്ങളായി ടിവിയിൽ ആവർത്തിച്ചുള്ള സംപ്രേക്ഷണത്തിലൂടെ ഖട്ടാ മീഥയ്ക്ക് ഒരു ആരാധനാ പദവി ലഭിച്ചു. അദ്ദേഹത്തിൻ്റെ ഫിലിമോഗ്രാഫിയിലെ ഏറ്റവും മികച്ച ഹാസ്യചിത്രങ്ങളിലൊന്ന്.
നിരവധി കോമഡി ബ്ലോക്ക്ബസ്റ്ററുകൾക്ക് അക്ഷയ് കുമാർ നേതൃത്വം നൽകിയിട്ടുണ്ട്. 1990 കളിൽ ഒരു ആക്ഷൻ താരമായി തൻ്റെ കരിയർ ആരംഭിച്ച നടൻ 2000 കളിൽ കോമെടി ചിത്രങ്ങളിലും ആധിപത്യം സ്ഥാപിച്ചു. ഹേരാ ഫേരി, ആവാര പാഗൽ ദീവാന, മുജ്സെ ഷാദി കരോഗി, ഗരം മസാല, ഫിർ ഹേരാ ഫേരി, ഭാഗം ഭാഗ്, ഭൂൽ ഭുലയ്യ, സിംഗ് ഈസ് കിംഗ്, വെൽക്കം, ദേ ദാനാ ദാൻ എന്നിവയാണ് ദശാബ്ദത്തിലെ അദ്ദേഹത്തിൻ്റെ ഏറ്റവും ജനപ്രിയമായ ചില കോമഡി സിനിമകൾ.
സംവിധായകൻ പ്രിയദർശനുമായുള്ള അദ്ദേഹത്തിൻ്റെ സഹകരണം ബോക്സ് ഓഫീസിൽ ഉറപ്പായ ഒരു ജോഡിയായി കണക്കാക്കപ്പെട്ടിരുന്നു.
Akshay Kumar and Priyadarshan reunite in a horror fantasy set against the backdrop of India’s most iconic magic show. Director Priyadarshan announced their upcoming film, slated for a 2025 release, featuring Akshay Kumar in a major role. This collaboration sparks curiosity, as their previous ventures, including “Khatta Meetha,” though not initially successful, later gained a cult following through television broadcasts. Their partnership has often resulted in successful comedy blockbusters, marking Akshay Kumar’s transition from an action hero to a comedy icon in the 2000s.