1350  കി മി ദൈർഖ്യം,  ഡൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ   ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെയും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഗതാഗത പദ്ധതിയാണ്. ഈ എട്ട്‌വരി എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ഇത് ഡൽഹിക്കും മുംബൈയ്‌ക്കുമിടയിലുള്ള യാത്രാ സമയം 24 ൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുന്നു. ഭാവിയിൽ അതിൽ   പന്ത്രണ്ട് പാതകൾ വരെ വികസിപ്പിക്കാൻ കഴിയും.

ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതും പരിപാലിക്കുന്നതും NHAI (നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ) ആണ്.  ഡെൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ പദ്ധതി 2024 ജൂണിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,

ഡൽഹിയിൽ തുടങ്ങി ഹരിയാന (129 കി.മീ), രാജസ്ഥാൻ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഗുജറാത്ത് (426 കി.മീ), മഹാരാഷ്ട്ര (171 കി.മീ) എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് മുംബൈ-ഡൽഹി എക്‌സ്പ്രസ് വേ പാത കടന്നുപോകുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി 15,000 ഹെക്ടർ ഭൂമിയാണ് ഡൽഹി മുംബൈ എക്സ്പ്രസ് വേ നിർമ്മിക്കാൻ ഉപയോഗിച്ചത്.

ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്ന് ആരംഭിച്ച് രാജസ്ഥാനിലെ ജയ്പൂർ, സവായ് മധോപൂർ എന്നിവിടങ്ങളിലൂടെയാണ് അതിവേഗ പാത കടന്നുപോകുന്നത്. പിന്നീട്, പാത മധ്യപ്രദേശിലെ രത്‌ലാമിലൂടെയും ഗുജറാത്തിലെ വഡോദരയിലൂടെയും കടന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ അവസാനിക്കുന്നു. ജയ്പൂർ, അജ്മീർ, കിഷൻഗഡ്, കോട്ട, ഉദയ്പൂർ, ചിറ്റോർഗഡ്, ഭോപ്പാൽ, ഉജ്ജയിൻ, അഹമ്മദാബാദ്, ഇൻഡോർ, സൂറത്ത്, വഡോദര തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ വർദ്ധിപ്പിക്കും.

മൊത്തം പദ്ധതിക്കായി 80 ലക്ഷം ടൺ സിമൻ്റ് ഉപയോഗിക്കും. ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ ആയിരക്കണക്കിന് വിദഗ്ധ സിവിൽ എഞ്ചിനീയർമാർക്കും എക്‌സ്‌പ്രസ്‌വേ നിർമ്മാണത്തിനായി അമ്പത് ലക്ഷത്തിലധികം ഉദ്യോഗസ്ഥർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

The Faridabad-Jewar Expressway, currently under construction, will significantly reduce travel time and distance between Faridabad and Jewar Airport, enhancing connectivity and boosting economic activity in Uttar Pradesh and Haryana.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version