776 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ ആ നടിയെ പരിചയപ്പെടൂ. അത് മറ്റാരുമല്ല, ബച്ചൻ കുടുംബത്തിന്റെ ഐശ്വര്യമായ ഐശ്വര്യ റായിയാണ്.

1990 കളുടെ മധ്യത്തിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഐശ്വര്യ റായിയുടെ സിനിമാ വരുമാനം, അംഗീകാരങ്ങൾ, ബിസിനസ്സ് നിക്ഷേപങ്ങൾ എന്നിവ ഏകദേശം 776 കോടി രൂപയുടെ സമ്പത്ത്  ഐശ്വര്യക്ക് നൽകിയിട്ടുണ്ടെന്നാണ്   കണക്കുകൾ.

 കഴിഞ്ഞ ദശകം ബോളിവുഡ്  സിനിമകളിലെ കുത്തക  കത്രീന കൈഫ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര,,ആലിയ ഭട്ട്, ദക്ഷിണേന്ത്യയിൽ നയൻതാര, അനുഷ്‌ക ഷെട്ടി, സാമന്ത റൂത്ത് പ്രഭു  എന്നിവരുടെതാണ്.  എന്നിട്ടും ഈ നടിമാരൊന്നും ഐശ്വര്യയുടെ അടുത്തെങ്ങും വരുന്നില്ല.

വിട്ടുകൊടുക്കാതെ പ്രിയങ്കയും ദീപികയും

ഐശ്വര്യയ്ക്ക് പിന്നാലെ  600 കോടിയുടെ ആസ്തിയുമായി പ്രിയങ്ക ചോപ്ര രണ്ടാം സ്ഥാനത്തും 550 കോടിയുമായി ദീപിക പദുക്കോണും മൂന്നാം സ്ഥാനത്തുമുണ്ട്. ആലിയ ഭട്ടിന് 500 കോടിയിലധികം ആസ്തിയുണ്ട്.  കരീന കപൂർ 485 കോടിയുടെയും,  കജോൾ  250 കോടിയുടെയും സ്വത്തിനുടമകളാണ്.

ഐശ്വര്യ റായ് തൻ്റെ സമ്പത്ത് എങ്ങനെ നിലനിർത്തി എന്നത് ബോളിവുഡ്  ചോദിക്കുന്ന ചോദ്യമാണ്.

 ഐശ്വര്യയുടെ കരിയറിലെ അവസാനത്തെ സോളോ ഹിറ്റ് 2010-ൽ പുറത്തിറങ്ങിയ യന്തിരനായിരുന്നു. അതിനുശേഷം, ഗുസാരിഷ്, ജസ്ബ, സർബ്ജിത് തുടങ്ങിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ ചെറുതും എന്നാൽ പ്രാധാന്യമുള്ളതുമായ വേഷങ്ങളിൽ വലിയ സിനിമകളുടെ ഭാഗമാകാൻ ഐശ്വര്യ തന്ത്രങ്ങൾ മാറ്റി.  പൊന്നിയൻ സെൽവൻ ബോക്സ് ഓഫീസിൽ 800 കോടി നേടി, അതിൽ ഐശ്വര്യയുടെ പ്രകടനവും പ്രശംസിക്കപ്പെട്ടു.

എന്നാൽ അതുമല്ല കാര്യം.  ഐശ്വര്യയെ ഇത്രയും സമ്പന്നയാക്കുന്നത് രണ്ട് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര ബ്രാൻഡുകളുടെ ആധിപത്യമാണ്. വർഷങ്ങളായി L’Oreal, Longines തുടങ്ങിയ ബ്രാൻഡുകളുടെ മുഖമാണ് ഐശ്വര്യ റായി. ഹോളിവുഡ് സിനിമകളിലും കാൻസ് റെഡ് കാർപെറ്റിലും അവളുടെ പ്രകടനം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മുഖം ഉണ്ടാക്കി. ഇതാണ് ഐശ്വര്യ റായിയെ  ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാക്കുന്നത്.

Explore the enduring financial dominance of Aishwarya Rai Bachchan in Bollywood, with a staggering net worth of Rs 776 crore. Despite the emergence of younger stars, her strategic approach and global icon status keep her unrivaled in wealth accumulation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version