ദീൻദയാൽ തുറമുഖ അതോറിറ്റി (DPA) ഗുജറാത്തിലെ കാണ്ട്‌ലയിൽ രാജ്യത്തെ ആദ്യത്തെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്തു. ക്ലീൻ എനെർജി, സുസ്ഥിര വികസനം എന്നിവയിലെ ചരിത്രപരമായ നീക്കമായാണ് പുതിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കണക്കാക്കപ്പെടുന്നത്. ഇതോടൊപ്പം ഈ 1 മെഗാവാട്ട് സൗകര്യം രാജ്യത്തിന്റെ മാരിടൈം ഡീകാർബണൈസേഷൻ, ഗ്രീൻ എനെർജി തുടങ്ങിയവയിലെ സുപ്രധാന നാഴികക്കല്ലാണ്.

വെറും നാല് മാസത്തിനുള്ളിൽ സ്ഥാപിച്ച പ്ലാന്റ് 10 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ സൗകര്യത്തിന്റെ ആദ്യ ഘട്ടമാണ്. സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ പരിഹാരങ്ങളോടുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതി. ഇന്ത്യൻ തുറമുഖങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതി കൂടിയാണിത്. പദ്ധതിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈസർ തദ്ദേശീയമായി നിർമ്മിച്ചതാണ്. ഇത് മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിന് കീഴിലെ അഭിമാനകരമായ നേട്ടമാകുന്നു.

Deendayal Port Authority commissions the first ‘Make in India’ green hydrogen plant in Kandla, Gujarat, a milestone for maritime decarbonization.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version