ടെക്‌സ്‌റ്റൈൽ വിപണിയും ഇപ്പോൾ സ്മാർട്ട് ആയി മാറുകയാണ്.  ഫ്രഞ്ച് കമ്പനിയായ  Floatee കുട്ടികൾക്കായി ഒരു പുതിയ ആൻ്റി-ഡ്രോണിംഗ് ടി-ഷർട്ടുകൾ വികസിപ്പിച്ചെടുത്തു.  കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത ടി ഷർട്ടാണിത്. വെള്ളത്തിൽ മുങ്ങിയാൽ ലൈഫ് ജാക്കറ്റ് ആയി മാറുന്നതാണ് ഈ ആൻ്റി-ഡ്രോണിംഗ്  ടി ഷർട്ട്.  കുട്ടി വെള്ളത്തിലായാലും പുറത്തായാലും ദിവസം മുഴുവൻ ധരിക്കാൻ കഴിയും. പേറ്റൻ്റ് ഉള്ള ഇൻഫ്‌ലേറ്റബിൾ സിസ്റ്റം ഉപയോഗിച്ചാണ് ടി-ഷർട്ടുകൾ പ്രവർത്തിക്കുന്നത്.  ഒരു സാധാരണ ടി-ഷർട്ടിൻ്റെ സൗകര്യങ്ങൾ ഇത് നൽകും.  ആകസ്മികമായി വെള്ളത്തിൽ മുങ്ങിയാൽ, ടി-ഷർട്ട് നിമിഷങ്ങൾക്കുള്ളിൽ വീർക്കുകയും കുട്ടിക്ക്  ചുറ്റും  പൊങ്ങിക്കിടക്കുന്ന ഒരു ലൈഫ് ജാക്കറ്റ് അയി അത് മാറുകയും ചെയ്യും.

3 സെക്കൻഡിനുള്ളിൽ സ്വയമേവ ഒരു ലൈഫ് ജാക്കറ്റായി മാറുന്ന ഒരു ഉപകരണമായി ടി-ഷർട്ട് മാറും. 5 സെക്കൻഡിനുള്ളിൽ പൂർണ്ണമായ റോൾഓവർ ആൻ്റി-ഡ്രൗണിംഗ് ശേഷി ടി-ഷർട്ട് പ്രകടിപ്പിക്കും. വെള്ളത്തിന് പുറത്തെടുത്താൽ ലൈഫ് ജാക്കറ്റ് സാധാരണ ടി ഷർട്ടായി മാറുന്നു.

 റിസർച്ച് ആൻഡ് മാർക്കറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, ആഗോള സ്മാർട്ട് ടെക്സ്റ്റൈൽസ് മാർക്കറ്റ് 2022 ൽ 3.41 ബില്യൺ ഡോളറിൽ നിന്ന് 2023 ൽ 4.53 ബില്യൺ ഡോളറായി 32.8% സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ (സിഎജിആർ) വളർന്നു.

ആൻ്റി-ഡ്രൗണിംഗ് ടി-ഷർട്ട് ഒരു ഓട്ടോമാറ്റിക് ട്രിഗറിംഗ് സിസ്റ്റം, ഇൻഫ്ലേറ്റബിൾ ലംഗ്, ആൻ്റി-യുവി ടി-ഷർട്ട് എന്നിവ ചേർന്നതാണ്. സൂര്യനിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ UPF50+ ആൻ്റി-യുവി സർട്ടിഫൈഡ്ആൻ്റി-യുവി പ്രൊട്ടക്ഷൻ  പ്രവർത്തനക്ഷമമാക്കും.  ലൈഫ് ജാക്കറ്റ് ടി-ഷർട്ടുകൾഫോം പാനലുകൾ അല്ലെങ്കിൽ ഇൻഫ്‌ലേറ്റബിൾ ചേമ്പറുകൾ പോലെയുള്ള ബിൽറ്റ്-ഇൻ ബൂയൻസി എയ്‌ഡുകളുമായി സംയോജിപ്പിക്കുന്നു. ഇവ നീന്തൽ പഠിക്കുന്ന കുട്ടികളെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുകയും ചെയ്യുന്നു.  

ആൻ്റി-ഡ്രൗണിംഗ് ടീ-ഷർട്ടുകൾ ഉപയോഗിക്കാൻ എളുപ്പമാണ്, സുഖപ്രദവും സ്റ്റൈലിഷും ഒപ്പം കുട്ടികളുടെ സുരക്ഷയും ഉറപ്പ് നൽകുന്നു. കൂടുതൽ പ്രചാരത്തിലാകുന്നതോടെ  ഈ ഉൽപ്പന്നങ്ങൾ  വിലകുറച്ചു ജനങ്ങൾക്ക് ലഭ്യമാക്കാനും കഴിയും. ഒപ്പം ഈ പ്രോ‍ഡക്റ്റിന് ലോകമെമ്പാടും പ്രചാരം സൃഷ്ടിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് Floatee.

Discover how smart textiles, including innovative anti-drowning T-shirts, are revolutionizing child safety. Learn about the latest advancements in aquatic protection and well-being monitoring for children.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version