കേരളം കാരവൻ ടൂറിസം നടപ്പാക്കുന്നതിനുമുമ്പ് തന്നെ ഒരുകോഫി കുടിച്ചു കാരവനിൽ യാത്ര എന്ന ആശയം നടപ്പാക്കിയ ഒരു മലയാളി പ്ലാന്റർ വയനാട്ടിലുണ്ട്. സുൽത്താൻ ബത്തേരിക്കാരൻ അനന്തു നൈനാൻ വില്ലോത്ത്. കൊച്ചി മറൈൻഡ്രൈവിൽ ക്യുൻസ് വോക് വെയിൽ കാത്തു കിടക്കുന്നുണ്ടാകും അനന്തുവിന്റെ ബ്രൗൺ നിറത്തിലുള്ള കോഫീ കാരവൻ.
താരാ കോഫി ബ്രാൻഡിലുള്ള കോഫി ആർക്കും വൈകുന്നേരം മുതൽ പുലർച്ചെ വരെ ആസ്വദിക്കാം. കായലിന്റെ സൗന്ദര്യവും നുകർന്ന് കാരവനിൽ വിൽക്കുന്ന ലോകത്തര നിലവാരമുള്ള കേരളത്തിന്റെ കോഫിയും ആസ്വദിച്ചു സമയം ചിലവഴിക്കാൻ ഏറെ പേരാണ് എത്തുന്നത്. കേരളത്തിന്റെ കാപ്പി സംസ്കാരം ലോകത്തെ അറിയിക്കാനും, കാപ്പി കർഷകരുടെ അന്തസുയർത്താനും, ഒറിജിനൽ കാപ്പി നുകരാനുമൊക്കെ ആളെ കൂട്ടുക എന്നത് തന്നെയാണ് അനന്തുവിന്റെ ലക്ഷ്യവും. വയനാട്, നീലഗിരി, കർണ്ണാടകത്തിലെ കുടക് എന്നിവിടങ്ങളിലെ ചെറുകിട കാപ്പികർഷകരിൽ നിന്നും ഉയർന്ന ഗുണമേന്മയുള്ള കാപ്പിക്കുരുശേഖരിച്ച് അനന്തുവിന്റെ മേൽനോട്ടത്തിൽ സംസ്ക്കരിച്ച് എടുക്കുന്നതാണ് താര കോഫി. അതുതന്നെയാണ് മറ്റേത് കോഫിയേക്കാളും താരകോഫിയെ രുചി വൈവിദ്ധ്യം കൊണ്ട് വേറിട്ടുനിർത്തുന്നതും.
ഇന്ത്യയിലെവിടേയും, ഇന്ത്യയ്ക്ക് പുറത്തുമുള്ള കോഫി ബിസിനസ്സാണ് പ്രീമിയം കാപ്പിപ്പൊടിയുമായി താര ബ്രാൻഡ് ലക്ഷ്യം വെയ്ക്കുന്നത്. ലാഭകരമായ കോഫി ബിസിനസ്സിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യൂണിറ്റിയുമാണിത്.
കട്ടൻ കാപ്പി മുതൽ സിഗ്നേച്ചർ കോഫീ വരെ ഹോട്ടും കോൾഡുമായി 25 ലേറെ രുചി വൈവിധ്യങ്ങളുണ്ട് അനന്തുവിന്റെ കോഫീ കാരവാനിൽ. ലണ്ടനിൽ വച്ച് കോഫീ പ്രിയം മനസ്സിലുടക്കിയപ്പോളാണ് അനന്തുവിന് ഈയൊരു ആശയം ലഭിച്ചത്. വയനാട്ടിലെ സ്വന്തം പ്ലാന്റേഷനിലെ കാപ്പികുരുവും, പിന്നെ നീലഗിരിയിൽ നിന്നും, ഗൂഡല്ലൂരിൽ നിന്നും റോബസ്റ്റ കാപ്പിക്കുരു എത്തിച്ച് ഉത്പാദനം ആരംഭിച്ചു. കാപ്പിക്കുരു ഉണക്കലും വറുക്കലും പൊടിക്കലും ഒക്കെ അനന്തുവിന്റെ നേതൃത്വത്തിൽ തന്നെ. പ്രീമിയം കാപ്പിപ്പൊടി താരാ കോഫി എന്ന ബ്രാൻഡിൽ ഉണ്ടാക്കി കയറ്റുമതി ചെയ്തു തുടങ്ങിയത് വിജയകരമായെങ്കിലും കോവിഡ് വില്ലനായതോടെ കാരവാൻ എന്ന ആശയത്തിലേക്ക് തിരിയുകയായിരുന്നു. പിന്നെ അനന്തുവിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കാരവാനിൽ കാന്റീൻ തുടങ്ങാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക അനുമതി നേടിയ ശേഷം 2021 ലാണ് കാപ്പിപൊടിയുടെ നിറത്തിൽ കാരവാൻ കൊച്ചിയിലെത്തിയത്. സ്വന്തമായി പൊടിച്ചെടുക്കുന്ന കോഫി, താര എന്ന ബ്രാൻഡിൽ കാരവനിൽ വിൽക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് അനന്തു.
Discover how Anandu Ninan Villoth pioneered the coffee caravan concept in Kerala, promoting the state’s rich coffee culture and delighting customers with Thara Coffee’s premium flavors at Kochi Marine Drive.