രൺബീർ കപൂറും ആലിയ ഭട്ടും പുതിയൊരു കാർ വാങ്ങി. ചെറുതൊന്നുമല്ല, 2.5 കോടി രൂപയുടെ ലെക്‌സസ് LM ആണ് താര ദമ്പതികൾ തങ്ങളുടെ ശേഖരത്തിൽ ചേർത്തത്. 2.5 കോടി രൂപയുടെ ഈ കാറിൽ ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ഇൻ്റീരിയർ സ്യൂട്ട് അടക്കം നൂതന സവിശേഷതകളുണ്ട്.
രൺബീറിന് തന്റെ ശേഖരത്തിൽ ബെൻ്റ്ലി, 3.27 കോടി രൂപ വിലയുള്ള ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി , ഔഡി A8 L (1.71 കോടി രൂപ), Mercedes-AMG G 63 ( 2.28 കോടി രൂപ), Audi R8 (2.72 കോടി രൂപ) എന്നിവയും ഉണ്ട്.

ആലിയയുടെ കാർ ശേഖരത്തിൽ ഒരു റേഞ്ച് റോവർ വോഗ് ( 2.8 കോടി കോടി രൂപ), ഔഡി A6 ( 70 ലക്ഷം കോടി രൂപ), ഒരു ബിഎംഡബ്ല്യു 7-സീരീസ് ( 1.8 കോടി കോടി രൂപ), ഔഡി ക്യു5 ( 79 ലക്ഷം കോടി രൂപ), ഔഡി Q7 (94 ലക്ഷം രൂപ) എന്നിവയാണുള്ളത്.
സഞ്ജയ് ലീല ബൻസാലിയുടെ ലവ് & വാർ എന്ന ചിത്രത്തിനായി രൺബീർ കപൂറും ആലിയ ഭട്ടും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നുണ്ട്.
Ranbir Kapoor and Alia Bhatt’s New Luxury Addition: The Lexus LM, A ₹2.5 Crore Ride Redefining Luxury Mobility”
