ബിസിനസ്‌കാരനായ പിതാവിന് വേണ്ടി വിമാന ടിക്കറ്റുകൾ എടുത്തു തുടങ്ങിയ ഒരു സംരംഭം.  ഈ ആശയം റികാന്ത് പിറ്റിയെ ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നതു  7494 കോടി രൂപ വിപണി മൂലധനമുള്ള ട്രാവൽ ബിസിനസ്സിൽ. EaseMyTrip-ന്റെ കഥയാണ്. പുറത്തുനിന്നുള്ള മൂലധനത്തിൻ്റെ സഹായമില്ലാതെ ആണ്  പിറ്റി തൻ്റെ കമ്പനി ആരംഭിച്ചത് എന്നത് മറ്റൊരു പ്രത്യേകത.

വിമാന ടിക്കറ്റിൽ തുടക്കം ഇന്ന് ആസ്തി 7494!

EaseMyTrip,2023-സാമ്പത്തിക വർഷത്തിൽ 146.8 കോടി രൂപ അറ്റാദായം നേടി.  കമ്പനി എന്ന ആശയം റികാന്ത് പിറ്റിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെയാണ് ഉടലെടുത്തത്. ഓരോ മാസവും പതിനഞ്ചോ ഇരുപതോ വിമാനയാത്രകൾ വരെ നടത്തിയിരുന്ന പിതാവ് ഒരു ബിസിനസുകാരനായിരുന്നു .  ട്രാവൽ ഏജൻസികൾ ഓൺലൈനിൽ ലിസ്റ്റുചെയ്തിരിക്കുന്ന വിലയേക്കാൾ കൂടുതൽ ഈടാക്കിയതിനാൽ പിറ്റി പിതാവിനായി എയർ ലൈനുകളിൽ നിന്നും നേരിട്ടു  ടിക്കറ്റ് വാങ്ങി. ഇങ്ങനെ പിറ്റി ധാരാളം റിസർവേഷൻ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ട എയർലൈനുകൾ റികാന്ത് പിറ്റിയെ  ബന്ധപ്പെടുകയും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

നിശാന്ത്, റികാന്ത്, പ്രശാന്ത് പിറ്റി ഇനീ മൂന്ന് സഹോദരന്മാർ  2008-ൽ സ്ഥാപിച്ച ട്രാവൽ കമ്പനി ബിസിനസ്-ടു-ബിസിനസ്-ടു-കൺസ്യൂമർ (B2B2C) ഇടപാടുകളിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതൊരു ലാഭകരമായ ബിസിനസ്സ് അവസരമാണെന്ന് മനസ്സിലാക്കിയ ശേഷം റികാന്ത് പിറ്റി സ്ഥാപിച്ച ഒരു ട്രാവൽ ഏജൻസിയാണ് ഡ്യൂക്ക് ട്രാവൽസ്.

പിനീട് വെറും 15 ലക്ഷം രൂപ മുതൽമുടക്കിലും സഹോദരൻ്റെ സഹായത്തിലും കിഴക്കൻ ഡൽഹിയിലെ ഒരു കിടപ്പുമുറി ഫ്ലാറ്റിൽ നിന്നാണ് അദ്ദേഹം EaseMyTrip ആരംഭിച്ചത്.  വർഷാവസാനം ആയപ്പൊഴെക്കും കമ്പനിയുടെ “നോ കൺവീനിയൻസ് ഫീ”, “സീറോ ഹിഡൻ ചാർജുകൾ” എന്നീ നയങ്ങൾ പ്രതിദിനം 20,000-ത്തിലധികം എയർലൈൻ ടിക്കറ്റുകൾ വിൽക്കാൻ സഹായിച്ചു. EaseMyTrip 2015 ആയപ്പോഴേക്കും 1,500 കോടി രൂപയുടെ വിൽപ്പന എന്ന നേട്ടത്തിലെത്തി. 2023-സാമ്പത്തിക വർഷത്തിൽ 146.8 കോടി രൂപ അറ്റാദായം നേടിയ EaseMyTrip ന്റെ വിപണി മൂലധനം  7494 കോടി രൂപയാണ്.

A detailed account of Rekanth Pty’s entrepreneurial journey in establishing EaseMyTrip, a successful travel company with a market capitalization of Rs 7494 crore, started without the help of outside capital.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version