ടെസ്‌ല കാറിന്റെ ഓട്ടോപൈലറ്റ് ടീമിന്റെ  തലപ്പത്ത് ഇനി അശോക് എല്ലുസ്വാമി. ഈ പൊസിഷനിൽ ആദ്യമായി നിയമിക്കപ്പെട്ട ഒരു ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. റോബോട്ടിക്‌സ് എഞ്ചിനീയറാണ് അശോക് എല്ലുസ്വാമി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന് 68.9K ഫോളോവേഴ്‌സ് ഉണ്ട്. ടെസ്‌ലയുടെ ഡ്രൈവർമാരെ  ഓട്ടോപൈലട്ടിറ്റിങ്ങിൽ സഹായിക്കാനുള്ള  സെമി-ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റത്തെ അശോക് നയിക്കും. ക്യാമറകൾ, സെൻസറുകൾ, റഡാർ എന്നിവയെ ഉപയോഗിച്ചാകും ശോക് എല്ലുസ്വാമിയുടെ ഓട്ടോ പൈലറ്റ് ടീം ഇത് സാധ്യമാക്കുക.

എലോൺ മസ്‌കിൻ്റെ ടെസ്‌ലയിൽ 10 വർഷത്തിലേറെയായി അശോക് ജോലി ചെയ്യുന്നു.   ഇപ്പോൾ ടെസ്‌ലയിലെ ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയറിൻ്റെ ഡയറക്ടറാണ്. 2021-ൽ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ടീമിൻ്റെ ആദ്യ നിയമനമായി മസ്‌ക് അശോകിനെ പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയിലെ കോളജ് ഓഫ് എൻജിനീയറിങ് ഗിണ്ടിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ  എൻജിനീയറിങ് ബിരുദം നേടി. തുടർന്ന് കാർനെഗീ മെലോൺ സർവകലാശാലയിൽ എത്തി. റോബോട്ടിക് സിസ്റ്റംസ് ഡെവലപ്‌മെൻ്റിൽ മാസ്റ്റർ ഓഫ് സയൻസ് നേടാനാണ് യു എസ്സിലെത്തിയത് . ടെസ്‌ലയിൽ ചേരുന്നതിന് മുമ്പ് ഫോക്‌സ്‌വാഗൺ ഇലക്‌ട്രോണിക് റിസർച്ച് ലാബിൽ റിസർച്ച് ഇൻ്റേണായി ജോലി ചെയ്തു.

ഇതിന് മുമ്പ് അദ്ദേഹം രണ്ട് വർഷത്തിലേറെ  WABCO വെഹിക്കിൾ കൺട്രോൾ സിസ്റ്റത്തിൽ സോഫ്റ്റ് വെയർ  എഞ്ചിനീയറായി ജോലി ചെയ്തു.  AI, ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയർ എന്നിവയിൽ ടെസ്‌ലയുടെ വിജയത്തിന് ടെസ്‌ല സി ഇ ഓ എലോൺ മസ്‌ക് അശോകിനെ അടുത്തിടെ പ്രശംസിച്ചിരുന്നു.

Discover the journey of Ashok Elluswamy, an Indian-origin engineer whose contributions to AI and autopilot technologies at Tesla have been recognized by Elon Musk. From Chennai to Silicon Valley, his story is one of dedication and innovation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version