ദുബായിലെ എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പരിശീലനം നൽകുന്നു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.



അടുത്തിടെ ആരംഭിച്ച ദുബായ് യൂണിവേഴ്‌സൽ ബ്ലൂപ്രിൻ്റ് ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (DUB.AI) ലക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നതാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായി (KHDA) സഹകരിച്ച് ദുബായ് സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  മേൽനോട്ടം വഹിക്കുന്ന ഈ സംരംഭം.  

ടാസ്‌ക്കുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും, പഠനാനുഭവങ്ങൾ വ്യക്തിഗതമാക്കുന്നതിനും, നൂതന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും, AI ടൂളുകൾ സംയോജിപ്പിക്കുന്നതിനും ദുബായിലെ അധ്യാപകർക്ക് മികച്ച പരിശീലനം ലഭിക്കും. സമഗ്രമായ ഈ  പ്രോഗ്രാം പ്രായോഗിക – ഓൺലൈൻ പരിശീലനങ്ങളെ  സംയോജിപ്പിക്കുകയും മികച്ച ഫലങ്ങൾ ഉറപ്പാക്കാനും, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുന്ന പതിവ് വിലയിരുത്തലുകൾ ഉൾപ്പെടുത്തുകയും ചെയ്യും.

വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി AI സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ഏറ്റവും നൂതനമായ സമീപനങ്ങൾ അവതരിപ്പിക്കുന്ന  മികച്ച പത്ത് അധ്യാപകരെ 2025 ഏപ്രിൽ 29 ന് നടക്കുന്ന AI റിട്രീറ്റിൻ്റെ അടുത്ത പതിപ്പിൽ അംഗീകരിക്കും. ഇവർക്കായി മൊത്തം 1 ദശലക്ഷം ദിർഹം പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.  

AI ഉൾപ്പെടെയുള്ള സാങ്കേതിക മുന്നേറ്റങ്ങൾ അധ്യാപനത്തിലും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ അധ്യാപകരെ സജ്ജരാക്കാനാണ് ശ്രമിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.



എഐ സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തുന്നതിൽ ദുബായിലെ സ്കൂളുകളെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റുകയാണ് ലക്‌ഷ്യം.  രാജ്യത്തിൻ്റെ പുരോഗതിയുടെയും വികസനത്തിൻ്റെയും നട്ടെല്ലാണ് അധ്യാപകർ. അവർ  ഭാവിയിലേക്കുള്ള ദുബായുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന സഹായികളുമാണ് എന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

വരും വർഷങ്ങളിൽ AI സാങ്കേതികവിദ്യകൾ പിന്തുണയ്‌ക്കുന്ന പുതുക്കിയ പാഠ്യപദ്ധതികളും, ഓഗ്‌മെൻ്റഡ്, വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള പുതിയ ടൂളുകളും, പഠന പരിതസ്ഥിതികളും അവതരിപ്പിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസരംഗം  സമൂലമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എമിറേറ്റ്‌സ് ടവേഴ്‌സിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലും ഏരിയ 2071ലും നടന്ന AI റിട്രീറ്റ് 2024ൽ ഷെയ്ഖ് ഹംദാൻ   പങ്കെടുത്തു. AI വിദഗ്ധർ, AI വ്യവസായ പ്രമുഖർ,   പ്രമുഖ ടെക്‌നോളജി കമ്പനികളുടെ 50-ഓളം സിഇഒമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.  

Dubai announces AI training for all teachers to enhance educational excellence. Sheikh Hamdan bin Mohammed bin Rashid Al Maktoum launches this initiative, empowering educators with AI skills for future-ready classrooms.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version