ജമ്മു കാശ്മീരിലെ ചെനാബ് നദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലത്തിലൂടെ ആദ്യ ട്രയൽ റൺ നടത്തി ഇന്ത്യൻ റെയിൽവേ. സങ്കൽദാനിൽ നിന്ന് റിയാസിയിലേക്കുള്ള ആദ്യ ട്രയൽ ട്രെയിൻ ചെനാബ് പാലത്തിലൂടെ കടന്നു പോയി. ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ചെനാബ് റെയിൽ പാലം ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ളതാണ്.
അടുത്ത 5 മാസത്തിനുള്ളിൽ താഴ്വരയ്ക്കും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിലുള്ള ട്രെയിൻ യാത്ര യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ജൂൺ 30-ന് സങ്കൽദാനിൽ നിന്ന് റിയാസിക്ക് ഇടയിലുള്ള ആദ്യ ട്രെയിനിൻ്റെ ഫ്ലാഗിംഗ് നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇതോടെ
റെയിൽവേ ലൈൻ വഴി ജമ്മുവിലെ റിയാസി ജില്ലയെ കശ്മീരുമായി ബന്ധിപ്പിക്കും.
46 കിലോമീറ്റർ സങ്കൽദാൻ-റിയാസി ഭാഗം കമ്മീഷൻ ചെയ്യുന്നതോടെ , റിയാസിക്കും കത്രയ്ക്കും ഇടയിലുള്ള 17 കിലോമീറ്റർ പാതയുടെ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഏതാണ്ട് പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സങ്കൽദാൻ-റിയാസി സെക്ഷനിൽ ഈ മാസം അവസാനം റെയിൽവേ സേഫ്റ്റി കമ്മീഷണർ രണ്ട് ദിവസത്തെ പരിശോധന നടത്തുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) 272 കി.മീ. പദ്ധതിയാണ്.ഇതിൽ 209 കി.മീ. ഘട്ടംഘട്ടമായി കമ്മീഷൻ ചെയ്തു.
10,619 മെട്രിക്ക് ടണ്ണാണ് ആർച്ചിന്റെ മാത്രം ആകെ ഭാരം. 266 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനേയും ഇടത്തരം ഭൂകമ്പങ്ങളേയും പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ട്. ഏകദേശം 584 കിലോമീറ്റർ നീളത്തിലുള്ള വെൽഡിങാണ് ആർച്ചിന്റെ നിർമാണത്തിന് ആവശ്യമായി വന്നത്. ഇത് ജമ്മു താവിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരത്തിന് തുല്യമാണ്. വടക്കൻ റെയിൽവേയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിയാണ് ഈ പാലത്തിന്റെ നിർമാണത്തെ പരിഗണിക്കുന്നത്.
പാലത്തിന്റെ സ്ഥിരത, കാറ്റ് പരിശോധന, തീവ്ര താപനില പരിശോധന, ഭൂകമ്പ സാധ്യതയുള്ള പരിശോധന എന്നിവയും നടന്നു.പണി
പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനെ ചെറുക്കാൻ കഴിയുന്ന പാലത്തിന് 120 വർഷം ആയുസ്സുണ്ടാകും.
സമീപകാല ചരിത്രത്തിൽ ഇന്ത്യയിലെ ഏതൊരു റെയിൽവേ പദ്ധതിയും നേരിട്ട ഏറ്റവും വലിയ സിവിൽ എഞ്ചിനീയറിംഗ് വെല്ലുവിളിയായിരുന്നു ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിൻ്റെ നിർമ്മാണം.
Indian Railways has completed the first trial run of the Chenab Rail Bridge, the world’s tallest rail bridge, towering 359 meters above the Chenab River in Jammu and Kashmir. This engineering marvel, which is taller than the Eiffel Tower, is set to revolutionize train travel in the region.